Publish Date: Sun, 27 Mar 2022 (17:22 IST)
Updated Date: Sun, 27 Mar 2022 (17:27 IST)
ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സൂപ്പർ താരം വിരാട് കോലി സ്വന്തമാക്കുമെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ രവി ശാസ്ത്രി. കോലി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുകയാണെങ്കിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കുമെന്നാണ് ശാസ്‌ത്രി അഭിപ്രായപ്പെട്ടത്.
നായകസ്ഥാനത്ത് നിന്നും പിന്മാറിയതോടെ കൂടുതൽ സ്വാതന്ത്രത്തോടെ കളിക്കാൻ കോലിക്ക് സാധിക്കുമെന്നാണ് ആരാധകരും കരുതുന്നത്. മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഫാഫ് ഡുപ്ലെസിസാണ് ഇത്തവണ റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ നായകൻ