Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ കുറവ് നികത്താന്‍ അവനുണ്ട്; പകരക്കാനെ ചൂണ്ടിക്കാട്ടി കോഹ്‌ലി മടങ്ങി വരുന്നു

virat kohli
മൗണ്ട് മോൻഗനൂയി , തിങ്കള്‍, 28 ജനുവരി 2019 (17:20 IST)
യുവതാരങ്ങളെ വാനോളം പുകഴ്‌ത്തി വിരാട് കോഹ്‌ലി. അവസരം ഫലപ്രദമായി വിനിയോഗിച്ച യുവതാരം പൃഥ്വി ഷാ, ആ‍ഭ്യന്തര ക്രിക്കറ്റിലെ മിന്നും താരം ശുഭ്മാൻ ഗിൽ എന്നിവരാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്റെ പ്രശംസ പിടിച്ചെടുത്തത്.

ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് കോഹ്‌ലി മനസ് തുറന്നത്. വിരാടിന്റെ അഭാവം ടീമിനെ ബാധിക്കുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം രസകരമായ മറുപടി നല്‍കിയത്.

പകരം വയ്‌ക്കാനില്ലാത്ത താരങ്ങളാണ് ഇപ്പോള്‍ കൂടെയുള്ളത്. ഗില്ലും പൃഥ്വി ഷായും അസാധ്യ പ്രതിഭകളാണ്. നെറ്റ്‌സില്‍ ഗില്‍ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. 19 വയസ്സുണ്ടായിരുന്നപ്പോൾ അവന്റെ 10 ശതമാനം മികവ് എനിക്കുണ്ടായിരുന്നില്ല. അത്രയ്‌ക്കും മികവുണ്ട് അദ്ദേഹത്തിനെന്നും കോഹ്‌ലി പറഞ്ഞു.

യുവതാരങ്ങൾ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന കാലമാണിത്. അതിനാല്‍ വളരെ മഹത്തായ സമയമാണിപ്പോള്‍. യുവതാരങ്ങള്‍ ടീമില്‍ കയറി പറ്റാന്‍ ശ്രമിക്കുന്നുണ്ട്. അവർക്ക് ആവശ്യത്തിന് അവസരം നൽകി വളർച്ച ഉറപ്പാക്കാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ എന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി.

നീണ്ട പരമ്പരകള്‍ കളിച്ചതോടെ ക്ഷീണിതനാണ്. ന്യൂസിലന്‍ഡില്‍ പരമ്പര സ്വന്തമായതോടെ നിറഞ്ഞ മനസോടെയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും അനായാസ ജയം സ്വന്തം; ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യക്ക്