Publish Date: Mon, 28 Jan 2019 (09:34 IST)
Updated Date: Mon, 28 Jan 2019 (09:36 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനമാണ് ആരാധകർ ചേതേശ്വർ പുജാരെയ്ക്ക് നൽകിയിരിക്കുന്നത്. അതെ, വൻമതിൽ. കൂറ്റന്‍ സ്‌കോറുകള്‍ക്ക് മുമ്പില്‍ മുട്ടുവിറയ്ക്കുന്ന ടീമംഗങ്ങള്‍ക്ക് മുന്നില്‍ മതില്‍ പോലെ ഉറച്ച് നിന്ന് ടീമിനെ പതറാതെ വിജയത്തിലേക്ക് നയിക്കുന്ന ഹീറോ ആയിട്ടായിരുന്നു പുജാരെയെ എല്ലാവരും കണ്ടിരുന്നത്.
എന്നാല്‍, കഴിഞ്ഞ ദിവസം താരം ചെയ്ത ഒരു പ്രവര്‍ത്തിക്ക് ക്രിക്കറ്റ് ആരാധകര്‍ ഇതുവരെ മാപ്പ് നല്‍കാന്‍ തയാറായിട്ടില്ല. രഞ്ജി ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരേ സൗരാഷ്ട്രയ്ക്കായി ബാറ്റ് വീശിയ താരത്തിനെ ചതിയന്‍ എന്ന് വിളിച്ചാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകര്‍ വരവേറ്റത്.
രണ്ടാം ഇന്നിങ്സിനെത്തയപ്പോഴായിരുന്നു കാണികളുടെ കൂവിവിളി. ആദ്യ ഇന്നിങ്സില്‍ പുജാര ഔട്ടായിട്ടും ക്രീസ് വിട്ടില്ല എന്നാണ് ആരാധകരുടെ രോഷത്തിന് കാരണം. മാന്യന്മാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിനോട് കാണിച്ച കൊടും ചതിയാണ് പൂജാര ചെയ്തതെന്നാണ് ആരാധകരുടെ വിമര്‍ശനം.