പിന്നിലായത് സച്ചിനും സെവാഗും; പുതിയ നേട്ടത്തില്‍ കോഹ്‌ലിയും രോഹിത്തും

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (15:13 IST)
ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 42മത് സെഞ്ചുറി നേട്ടം കുറിച്ച കോഹ്‌ലി ഉപനായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം നേടിയത് മറ്റൊരു റെക്കോര്‍ഡ്.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്ന രണ്ടാമത്തെ ബാറ്റിംഗ് സഖ്യമായി രോഹിത് - കോഹ്‌ലി സഖ്യം. 114 ഇന്നിംഗ്സുകളില്‍ 31 അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകയര്‍ത്തിയിട്ടുള്ള സച്ചിന്‍ - സെവാഗ് ജോഡികളുടെ റെക്കോര്‍ഡാണ് ഇവിടെ പഴങ്കഥയായത്.

176 ഇന്നിംഗ്സുകളില്‍ 55 തവണ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടുള്ള ഗാംഗുലി - സച്ചിന്‍ ജോഡിയാണ് ഇനി രോഹിത്തിനും കോഹ്‌ലിക്കും മുമ്പിലുള്ളത്.

ഫോമില്‍ തുടരുന്ന വിരാടും രോഹിത്തും മികച്ച കൂട്ടു കെട്ടുകള്‍ പടുത്തുയര്‍ത്തിയാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്ന ഒന്നാമത്തെ ജോഡികളാകും എന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോഹ്‌ലി വാക്ക് മാറി, പന്തിന്റെ കുറ്റി തെറിച്ചു; നേട്ടമുണ്ടാക്കിയത് ശ്രേയസ് - ക്യാപ്‌റ്റനെതിരെ ഗവാസ്‌കര്‍ രംഗത്ത്