Webdunia - Bharat's app for daily news and videos

Install App

നൂറാം ടെസ്റ്റിൽ എലൈറ്റ് പട്ടികയിൽ വിരാട് കോലി, പിന്നാലെ പുറത്ത്

Webdunia
വെള്ളി, 4 മാര്‍ച്ച് 2022 (14:19 IST)
കരിയറിലെ നൂറാം ടെസ്റ്റിൽ എലൈറ്റ് പട്ടികയിൽ ഇടം നേടി വിരാട് കോലി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ 38 റൺസെത്തിയപ്പോഴാണ് കോലിയെ തേടി പുതിയ നേട്ടമെത്തിയത്. എന്നാൽ നേട്ടം സ്വന്തമാക്കി അർധസെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ കോലി പുറത്തായി.ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.
 
8000 റൺസ് നേട്ടം സ്വന്തമാക്കുന്ന ആറാമത് ഇന്ത്യൻ താരമാണ് വിരാട് കോലി.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷമണ്‍ (201) എന്നിവരാണ് ഇതിന് മുൻപ് 8000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.
 
അതേസമയം നൂറാം ടെസ്റ്റിൽ 8000 റൺസ്‌ തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററാണ് കോലി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും100-ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ല്‍ സിഡ്‌നിയിലായിരുന്നു പോണ്ടിംഗിന്റെ നേട്ടം. പുറത്താവുമ്പോൾ അഞ്ച് ബൗണ്ടറികള്‍ കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 4 വിക്കറ്റിന് 199 റൺസെന്ന നിലയിലാണ് ഇന്ത്യ. 12 റൺസുമായി റിഷഭ് പന്തും 14 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

IPL 2025: 18 കോടിയ്ക്കുള്ള മുതലൊക്കെയുണ്ടോ, മുംബൈയിൽ തുടരണോ എന്ന് ഹാർദ്ദിക്കിന് തീരുമാനിക്കാം

ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, നേട്ടമുണ്ടാക്കി ജയ്സ്വാളും കോലിയും

അടുത്ത ലേഖനം
Show comments