Publish Date: Fri, 04 Mar 2022 (09:09 IST)
Updated Date: Fri, 04 Mar 2022 (09:18 IST)
ടെസ്റ്റ് കരിയറിലെ നൂറാം മത്സരം കളിക്കാന്‍ ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിലാണ് കോലിയുടെ നൂറാം ടെസ്റ്റ്. 2011 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ആദ്യ ടെസ്റ്റ് മത്സരത്തില്‍ വെറും 19 റണ്‍സാണ് കോലി നേടിയത്. നൂറാം ടെസ്റ്റ് കളിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി.