Webdunia - Bharat's app for daily news and videos

Install App

ധോണിയാണ് ചതിച്ചത്, അല്ലെങ്കില്‍ ഇക്കാര്യം കൂടുതല്‍ പേര്‍ അറിയില്ലായിരുന്നു’: വെളിപ്പെടുത്തലുമായി കോഹ്‌ലി

ധോണിയാണ് ചതിച്ചത്, അല്ലെങ്കില്‍ ഇക്കാര്യം കൂടുതല്‍ പേര്‍ അറിയില്ലായിരുന്നു’: വെളിപ്പെടുത്തലുമായി കോഹ്‌ലി

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (20:07 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ ‘ചീക്കു’ ഏറെ അടുപ്പമുള്ള സഹതാരങ്ങള്‍ വിളിക്കുന്നത്. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് വിരാടിനെ ഇരട്ടപ്പേര് വിളിക്കുന്നതില്‍ മടികാണിക്കാത്ത ഏക വ്യക്തി.

എന്നാല്‍, ഇന്ത്യന്‍ ക്യാപ്‌റ്റനെ എന്തുകൊണ്ടാണ് ചീക്കു എന്ന് വിളിക്കുന്നത് കോഹ്‌ലിയുടെയും ധോണിയുടെയും ആരാധകര്‍ ഒരുപോലെ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കോഹ്‌ലി തന്നെ നല്‍കിയിരിക്കുകയാണ്.

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാനുമായി നടത്തിയ ടിവി പരിപാടിക്കിടെയാണ് കോഹ്‌ലി ചീക്കുവെന്ന ഇരട്ടപ്പേരിന് പിന്നിലുള്ള കഥ തുറന്നുപറഞ്ഞത്.

“ അണ്ടര്‍ 17 ടീമില്‍ കളിക്കുന്ന സമയത്ത് പ്രത്യേക രീതിയില്‍ താന്‍ മുടി വെട്ടി. പുതിയ ഹെയര്‍ സ്‌റ്റൈല്‍ വന്നതോടെ തന്റെ ചെവി വലുതായതു പോലെ തോന്നി. മുയലിന്റെ ചെവിയോട് സാദൃശ്യപ്പെടുത്തി കളിയാക്കികൊണ്ട് ചില താരങ്ങള്‍ രംഗത്തെത്തുകയും ചീക്കു എന്ന് വിളിക്കാന്‍ തുടങ്ങുകയുമായിരുന്നു ”- എന്നും കോഹ്‌ലി പറയുന്നു.

ചീക്കു എന്ന പേര് ടീമില്‍ ഉള്ളവര്‍ക്കൊഴിച്ച് കൂടുതല്‍ പേര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ധോണി ഭായ് സ്റ്റംമ്പിന് പിറകില്‍ന്നും ഈ പേര് വിളിച്ചതോടെയാണ് ലോകം മുഴുവന്‍ തന്റെ ഇരട്ടപ്പേര് അറിഞ്ഞതെന്നും കോഹ്‌ലി പറഞ്ഞു.

കാമുകി അനുഷ്‌ക ശര്‍മയുമായി നല്ല ബന്ധമാണുള്ളത്. വൈകിയെത്തുന്ന സ്വഭാവമാണ് അനുഷ്‌കയുടേത്. ഇക്കാര്യത്തില്‍ തനിക്ക് എതിര്‍പ്പുണ്ടെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി ഒരു വ്യക്തി എന്ന നിലയില്‍ അവര്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments