തകര്‍പ്പന്‍ പ്രകടനത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്
തകര്‍പ്പന്‍ പ്രകടനത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്
Publish Date: Sat, 17 Feb 2018 (15:22 IST)
Updated Date: Sat, 17 Feb 2018 (15:24 IST)
അനുഷ്‌ക ശര്‍മ്മയുടെ പിന്തുണയുള്ളതിനാലാണ് ദക്ഷിണാഫ്രിക്കയില്‍ തനിക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഈ പരമ്പരയിലെ തന്‍റെ നേട്ടങ്ങള്‍ക്കെല്ലാം പ്രചോദനമാകുന്നത് ഭാര്യയാണ്. അവള്‍ ഒപ്പം തന്നെ ഉണ്ടായിരുന്നു. അടുപ്പമുള്ളവരെല്ലാം വിജയത്തില്‍ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ടൂറിനുടനീളം അനുഷ്‌കയുടെ പിന്തുണയോടെ മികച്ച ഫോം പുറത്തെടുക്കാനായെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പര ഇന്ത്യ കൈവിട്ടതിന് പിന്നാലെ കോഹ്‌ലിക്കും അനുഷ്‌കയ്‌ക്കും നേരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അനുഷ്‌കയാണെന്നായിരുന്നു വിമര്‍ശകര്‍ ആരോപിച്ചത്.
ഇതിനുള്ള മറുപടി കൂടിയാണ് മത്സരത്തിനു ശേഷം അനുഷ്‌കയെ പ്രശംസിച്ച് കോഹ്‌ലി സംസാരിച്ചത്.
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനെന്ന മാധ്യമവിശേഷണങ്ങള്‍ തനിക്കിപ്പോള്‍ വേണ്ടെന്നും കോഹ്‌ലി പറഞ്ഞിരുന്നു. മികച്ച പ്രകടനം നടത്താന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഗ്രൌണ്ടിലെ പ്രകടനങ്ങള്‍ ആരുമായുമുള്ള മത്സരത്തിന്റെ ഭാഗമല്ല. കഠിനാധ്വാനത്തിന്‍റെ ഫലമാണ് തന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.