ദക്ഷിണാഫ്രിയ്ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഇന്ത്യയ്ക്ക് പരിക്ക് തിരിച്ചടിയാവുന്നു. പരിക്കിനെ തുടർന്ന് രണ്ടാം ടെസ്റ്റിൽ നിന്നും മാറി നിന്ന ഇന്ത്യൻ നായകൻ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ജോഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ പരിക്കിനെ തുടർന്ന് കോലി മാറി നിന്നിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റിൽ കോലി കളിക്കുമെന്നാണ് റിപ്പോർട്ട്. കോലിയുടെ നൂറാം ടെസ്റ്റ് മത്സരമാകും ഇത്. ടെസ്റ്റ് മത്സരത്തിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് കോലി വിട്ടുനിന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുറത്തിനേറ്റ പരിക്കാണ് കോലിക്ക് വില്ലനായിരിക്കുന്നത്.
നായകന് രോഹിത് ശര്‍മക്ക് പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയും നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ കോലി ഒപ്പമുണ്ടെന്നതായിരുന്നു ഇന്ത്യയുടെ ആത്മവിശ്വാസം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയിൽ കോലിയെ പോലൊരു സീനിയർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കാനിടയുണ്ട്.ഇടവേളക്ക് ശേഷം കോലിയുടെ ഏകദിന സെഞ്ച്വറി കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന വാർത്ത കൂടിയാണിത്.