Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടരുന്ന ടോസ് ശാപം ! ടി 20 ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന് തിരിച്ചടി

തുടരുന്ന ടോസ് ശാപം ! ടി 20 ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന് തിരിച്ചടി
, ബുധന്‍, 3 നവം‌ബര്‍ 2021 (19:46 IST)
നിര്‍ണായക മത്സരങ്ങളില്‍ അടക്കം തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടി 20 ലോകകപ്പിലെ മൂന്നാം മത്സരത്തിലും കോലിക്ക് ടോസ് നഷ്ടമായി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കോലിക്ക് ടോസ് നഷ്ടമായി. നേരത്തെ പാക്കിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും കോലിക്ക് ടോസ് നഷ്ടമായിരുന്നു. ടി 20 ലോകകപ്പിലെ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, ഇത്തവണ മറ്റൊരു പ്രത്യേകതയുണ്ട്. പാക്കിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും ടോസ് ലഭിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് ഇന്ത്യ ആഗ്രഹിച്ചിരുന്നത്. പക്ഷേ, അഫ്ഗാനിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ടപ്പോള്‍ കോലി നിരാശനായില്ല. കാരണം, അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യാനും ഇന്ത്യന്‍ ടീം തയ്യാറാണെന്ന് കോലി പറയുകയായിരുന്നു. 
 
കോലിയുടെ ടോസ് നഷ്ടത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 48 മത്സരങ്ങളില്‍ 18 തവണ മാത്രമാണ് കോലി ടോസ് ജയിച്ചത്. 30 കളികളിലും കോലിക്ക് ടോസ് നഷ്ടമായി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പ്: റെക്കോർഡുകൾ അടിച്ചുകൂട്ടി ബാബറും റിസ്‌വാനും