രോഹിത്തും ദ്രാവിഡുമായി ഭിന്നത; ഇന്ത്യന്‍ ടീമില്‍ കോലി അതൃപ്തനെന്ന് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 12 ജൂണ്‍ 2023 (10:39 IST)
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി വിരാട് കോലിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെയാണ് കോലിയുടെ പോസ്റ്റ്. ചൈനീസ് എഴുത്തുകാരന്‍ ലവോ സുവിന്റെ വാക്കുകളാണ് കോലി പങ്കുവെച്ചത്. ' മഹത്തായ ശക്തിയുടെ ഉറവിടമാണ് നിശബ്ദത' എന്നാണ് ആ വരികള്‍. 
 
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുമായി കോലി അഭിപ്രായ ഭിന്നതയിലാണെന്നാണ് ഈ പോസ്റ്റിനു പിന്നാലെ ആരാധകരുടെ കണ്ടെത്തല്‍. തന്റെ അഭിപ്രായങ്ങള്‍ക്ക് ടീമില്‍ യാതൊരു സ്ഥാനവും ലഭിക്കുന്നില്ലെന്ന് കോലിക്ക് തോന്നിക്കാണും. അതുകൊണ്ടാണ് താരം മത്സരശേഷം ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും ആരാധകര്‍ പറയുന്നു. 
 
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീം സെലക്ഷനിലും മാനേജ്‌മെന്റിന്റെ മറ്റ് ചില തീരുമാനങ്ങളിലും കോലിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ടോസ് ലഭിച്ചിട്ടും ഓസ്‌ട്രേലിയയെ ആദ്യം ബാറ്റിങ്ങിനയച്ചതും പ്ലേയിങ് ഇലവനില്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്താത്തതും കോലിയെ അതൃപ്തനാക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 
 
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 63 റണ്‍സ് മാത്രമാണ് കോലി നേടിയത്.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments