Webdunia - Bharat's app for daily news and videos

Install App

Virat Kohli, Ranji Trophy: 'രഞ്ജിയില്‍ ആണ് കുറ്റി തെറിച്ചു പോകുന്നത്'; നിരാശപ്പെടുത്തി കോലി, ആറ് റണ്‍സിനു പുറത്ത് (വീഡിയോ)

കോലിയുടെ ഫോം ഔട്ട് വ്യക്തമാകുന്ന തരത്തിലായിരുന്നു രഞ്ജിയിലെ വിക്കറ്റ്

രേണുക വേണു
വെള്ളി, 31 ജനുവരി 2025 (11:25 IST)
Virat Kohli's Wicket in Ranji

Virat Kohli, Ranji Trophy: രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി വിരാട് കോലി. ഡല്‍ഹിക്കു വേണ്ടി കളത്തിലിറങ്ങിയ കോലി ആറ് റണ്‍സെടുത്ത് പുറത്തായി. 15 പന്തില്‍ ഒരു ഫോര്‍ സഹിതം ആറ് റണ്‍സെടുത്ത ഇന്ത്യ താരത്തെ റെയില്‍വെയ്‌സ് താരം ഹിമാന്‍ഷു സാങ്വാന്‍ ആണ് പുറത്താക്കിയത്. 
 
കോലിയുടെ ഫോം ഔട്ട് വ്യക്തമാകുന്ന തരത്തിലായിരുന്നു രഞ്ജിയിലെ വിക്കറ്റ്. ബാറ്റിനും പാഡിനും ഇടയിലൂടെ കടന്നുപോയ പന്ത് ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. സാങ്വാന്റെ ബോളിനു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ കോലി എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയി. ഏറെ നിരാശനായാണ് താരം കളം വിട്ടത്. കോലിയുടെ വിക്കറ്റെടുത്ത സാങ്വാന്‍ വലിയ ആഘോഷപ്രകടനവും നടത്തി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 
 
അതേസമയം കോലി പുറത്തായതോടെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയവും കാലിയായി. കോലിയുടെ കളി കാണാനെത്തിയവര്‍ താരം ഔട്ടായതിനു പിന്നാലെ ഗ്രൗണ്ട് വിട്ടു. ഡല്‍ഹി ഒന്നാം ഇന്നിങ്‌സില്‍ 32 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലാണ്. റെയില്‍വെയ്‌സിന്റെ സ്‌കോറില്‍ നിന്ന് 131 റണ്‍സ് അകലെയാണ് ഇപ്പോഴും. റെയില്‍വെയ്‌സ് ഒന്നാം ഇന്നിങ്‌സില്‍ 241 റണ്‍സ് എടുത്തിട്ടുണ്ട്. 
 


12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോലി വീണ്ടും രഞ്ജി കളിക്കുന്നത്. അതുകൊണ്ട് തന്നെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ കളി കാണാന്‍ വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നു. ഇന്നലെ മാത്രം 15,000 ത്തില്‍ അധികം ആളുകളാണ് കളി കാണാന്‍ എത്തിയത്. കോലി ബാറ്റിങ്ങിനു ഇറങ്ങാനുള്ള സാധ്യത മുന്നില്‍കണ്ട് ഇന്നു രാവിലെയും വലിയ തിരക്കാണ് സ്‌റ്റേഡിയത്തില്‍ അനുഭവപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; കമ്മിന്‍സ് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments