Webdunia - Bharat's app for daily news and videos

Install App

ഏകദിന പരമ്പരയില്‍ വിരാട് കോലി കളിക്കും; അനുനയിപ്പിച്ച് ബിസിസിഐ

Webdunia
ബുധന്‍, 15 ഡിസം‌ബര്‍ 2021 (10:41 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോലി കളിക്കും. ബിസിസിഐ വൃത്തങ്ങളാണ് കോലി ഉറപ്പായും ഏകദിന പരമ്പര കളിക്കുമെന്ന് വ്യക്തമാക്കിയത്. മകളുടെ ജന്മദിനം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ആയിരിക്കാന്‍ ഏകദിന പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കോലി ആവശ്യപ്പെട്ടതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ഏകദിന പരമ്പര കോലി കളിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. 
 
ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോലി ആവശ്യപ്പെട്ടതായി തങ്ങളുടെ അറിവില്‍ ഇല്ല. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ യാതൊരു അടിസ്ഥാനവുമില്ല. അദ്ദേഹം പൂര്‍ണമായി ക്രിക്കറ്റിനായി സമര്‍പ്പിച്ച താരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു സംശവും ആശങ്കയും ഇല്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. രോഹിത് ശര്‍മയ്ക്ക് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആകും കോലി ഏകദിന പരമ്പരയില്‍ നിന്ന് തന്നെ മാറ്റണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
 
അതേസമയം, കോലിയെ ബിസിസിഐ വൃത്തങ്ങള്‍ അനുനയിപ്പിച്ചാണ് ഏകദിന പരമ്പര കളിക്കാന്‍ സമ്മതിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യ അടിമുടി മാറും. വെങ്കിടേഷും പരാഗും ടീമിലേക്ക്, സഞ്ജുവിനും സീറ്റ് ഉറപ്പ്

പരിശീലകനാകാം, പക്ഷേ ഉപാധികളുണ്ട്, പലരുടെയും തല തെറിക്കും: ഗംഭീറിന്റെ ആവശ്യങ്ങള്‍ സമ്മതിച്ച് ബിസിസിഐ

Sanju Samson: ബൗൾ ചെയ്യുന്നില്ലെങ്കിൽ ദുബെ എന്തിന്, സഞ്ജു ഇറങ്ങിയാൽ പൊളിക്കുമെന്ന് ശ്രീശാന്ത്

Asha Shobhana: ആരും ആശിക്കുന്ന തുടക്കം, ഭാവി ശോഭനം: അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റുകളുമായി തിളങ്ങി മലയാളി താരം ആശ ശോഭന

Christain Eriksen: മരണത്തില്‍ നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, യൂറോകപ്പില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഗോള്‍ ആഘോഷമാക്കി ഫുട്‌ബോള്‍ ലോകം

അടുത്ത ലേഖനം
Show comments