Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് കോഹ്‌ലി ബോളര്‍മാരെ തല്ലിച്ചതയ്‌ക്കുന്നു ?; - രഹസ്യം വെളിപ്പെടുത്തി ഒരു ഇന്ത്യന്‍ താരം!

ബോളര്‍മാരെ തല്ലിച്ചതയ്‌ക്കുന്നത് ഇക്കാരണത്താല്‍; കോഹ്‌ലിയുടെ ബാറ്റിംഗ് രഹസ്യം വെളിപ്പെടുത്തി ഒരു ഇന്ത്യന്‍ താരം!

എന്തുകൊണ്ട് കോഹ്‌ലി ബോളര്‍മാരെ തല്ലിച്ചതയ്‌ക്കുന്നു ?; - രഹസ്യം വെളിപ്പെടുത്തി ഒരു ഇന്ത്യന്‍ താരം!
ചെന്നൈ , ശനി, 11 ഫെബ്രുവരി 2017 (13:49 IST)
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും കോഹ്‌ലിക്ക് മുമ്പില്‍ തകരും. തന്റെ സ്ഥിരതാര്‍ന്ന പ്രകടനത്തില്‍ വിശ്വസിക്കുന്നത് മൂലമാണ് അദ്ദേഹം ബോളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

കോഹ്ലിയെ പോലെയുള്ള താരങ്ങള്‍ വരുന്നതിനാല്‍ ഇന്ത്യ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, വീരേന്ദ്രര്‍  സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷമണന്‍ എന്നിവരോടൊപ്പം തന്റെ കൗമാരകാലത്ത് തന്നെ കളിച്ചതിനാല്‍ കോഹ്ലിയുടെ കളിമികവ് ഉന്നത നിലവാരത്തിലാണ്. അതാണതിന്റെ കാര്യമെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ഗവാസ്‌കര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടെസ്‌റ്റ് മല്‍സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് കോഹ്‌ലിയെ പുകഴ്‌ത്തി ഗവാസ്‌കര്‍ രംഗത്തെത്തിയത്. തുടർച്ചയായ നാലു പരമ്പരകളിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കാർഡ് സ്വന്തം പേരിലാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെയും ദ്രാവിഡിനെയും മറികടന്നായിരുന്നു കോഹ്ലിയുടെ നേട്ടം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലൈൻഡ് ട്വന്‍റി20 ലോകകപ്പ്: ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യ ഫൈനലില്‍