Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലാം ഇന്നിങ്സിൽ നേരിട്ടത് 425 പന്തുകൾ, 196 റൺസ്! കോലിയേയും ബ്രാഡ്‌മാനെയും മറികടന്ന് ബാബർ അസം

നാലാം ഇന്നിങ്സിൽ നേരിട്ടത് 425 പന്തുകൾ, 196 റൺസ്! കോലിയേയും ബ്രാഡ്‌മാനെയും മറികടന്ന് ബാബർ അസം
, വ്യാഴം, 17 മാര്‍ച്ച് 2022 (17:12 IST)
കറാച്ചി ടെസ്റ്റിൽ വിജയമുറപ്പിച്ച ഓസീസ് നിരയിൽ നിന്നും മത്സരം തട്ടിയെടുത്ത് നായകൻ ബാബർ അസമിന്റെ ഇന്നിങ്‌സ്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന പാക് നായകന്റെ പ്രകടനമാണ് മത്സരം ഓസീസിൽ നിന്നും തട്ടിയെടുത്തത്.
 
506 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് കളിക്കാനിറങ്ങിയ പാകിസ്ഥാന് 22 റൺസിന് 2 വിക്കറ്റുകൾ നഷ്ടമായിരുന്നു. തുടർന്ന് ഓപ്പണർ അബ്‌ദുള്ള ഷഫീഖിനൊപ്പം ചേർന്ന ബാബർ മൂന്നാം വിക്കറ്റിൽ 228 റൺസാണ് കൂട്ടിചേർത്തത്. നാലാം ഇന്നിങ്സിൽ ഒരു ക്യാപ്‌റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ബാബർ തന്റെ പേരിലെഴുതിയത്.
 
ഇന്ത്യൻ മുൻ നായകൻ വിരാട് കോലി,ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്,ഡോൺ ബ്രാഡ്‌മാൻ എന്നിവരെയാണ് ബാബർ മറികടന്നത്. അതേസമയം ടെസ്റ്റിന്റെ നാലാം ഇന്നിങ്സിൽ 400ന് മുകളിൽ പന്തുകൾ നേരിടുന്ന നാലാമത്തെ താരമെന്ന നേട്ടവും മത്സരത്തിൽ ബാബർ സ്വന്തമാക്കി.
 
425 പന്തുകളിൽ നിന്നായിരുന്നു ബാബറിന്റെ 196 റൺസ് പ്രകടനം. 492 പന്തുകൾ നേരിട്ട മൈക്കിൾ അതേർട്ടൻ,462 പന്തികൾ നേരിട്ട സത്ക്ലിഫ്, 443 പന്തുകൾ നേരിട്ട സുനിൽ ഗവാസ്‌കർ എന്നിവരാണ് ബാബറിന് മുന്നിലുള്ളത്. സെഞ്ചുറി നേടിയ മുഹമ്മദ് റിസ്‌വാൻ, 96 റൺസുമായി തിളങ്ങിയ ഓപ്പണർ അബ്‌ദുള്ള ഷെഫീഖ് എന്നിവരാണ് ബാബറിനെ കൂടാതെ പാക് നിരയിൽ തിളങ്ങിയ മറ്റ് താരങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് തിരിച്ചടി ! ഫൈനലില്‍ മഞ്ഞ ജേഴ്‌സിയില്ല