Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം തിരുത്തി കോഹ്ലി: ബ്രാന്‍ഡ് മൂല്യം 920 ലക്ഷം ഡോളര്‍, കിങ്ങ് ഖാന്റെ റെക്കോര്‍ഡിന് ‘അപകട’ ഭീഷണി

കൊഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 920 ലക്ഷം ഡോളര്‍

ചരിത്രം തിരുത്തി കോഹ്ലി: ബ്രാന്‍ഡ് മൂല്യം 920 ലക്ഷം ഡോളര്‍, കിങ്ങ് ഖാന്റെ റെക്കോര്‍ഡിന് ‘അപകട’ ഭീഷണി
, ശനി, 18 ഫെബ്രുവരി 2017 (14:42 IST)
ബ്രാന്‍ഡ് വാല്യൂവില്‍ പുതിയ ചരിത്രം തിരുത്തിയെഴുതി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലി. 920 ലക്ഷം യുഎസ് ഡോളറാണ് കൊഹ്‌ലിയുടെ ഇപ്പോഴത്തെ ബ്രാന്‍ഡ് മൂല്യം. ഇക്കാര്യത്തില്‍ മഹേന്ദ്രസിങ് ധോണിയെയും സച്ചിനെയും മറികടന്നാണ് കൊഹ്‌ലിയുടെ ഈ ചരിത്ര നേട്ടം.
 
ബ്രാന്‍ഡിങ് കമ്പനികളുടെ മൂല്യം നിര്‍ണയിക്കുന്ന ഡഫ് ആന്റ് ഫെല്‍പ്‌സാണ് കൊഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം രേഖപ്പെടുത്തിയ ഈ പട്ടിക പുറത്തുവിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോര്‍മാറ്റിന്റെയും നായകനായശേഷം അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ 25മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായതായാണ് കണക്ക്. 
 
ഈ നിലയില്‍ മുന്നോട്ടുപോയാല്‍ ബോളിവുഡ് താരം ഷാറൂഖ് ഖാനെ പോലും കോഹ്ലി പിന്തള്ളുമെന്നാണ് കണക്ക്. 1310 ലക്ഷം ഡോളറാണ് ഷാറൂഖിന്റെ ബ്രാന്‍ഡ് വാല്യൂ. ഇരുപത് ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് കൊഹ്‌ലി ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ജിയോണി, അമേരിക്കന്‍ ടൂറിസ്റ്റര്‍ എന്നിങ്ങനെയുള്ള വമ്പന്‍ കമ്പനികളും കൊഹ്‌ലിയുടെ പിന്നാലെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ഓസീസിനെ കാത്തിരിക്കുന്നത് കനത്ത പരാജയം: ഹർഭജൻ