Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരേയൊരു കോഹ്ലി, ലോകറെക്കോർഡിനരികെ ഇന്ത്യൻ നായകൻ !

ഒരേയൊരു കോഹ്ലി, ലോകറെക്കോർഡിനരികെ ഇന്ത്യൻ നായകൻ !
, വ്യാഴം, 13 ജൂണ്‍ 2019 (15:21 IST)
ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിനു തയ്യാറായി കഴിഞ്ഞു ഇന്ത്യൻ ടീം. എന്നാൽ, കാലാവസ്ഥ അനുയോജ്യമല്ലായെന്നതിനാൽ കളി ക്യാൻസൽ ചെയ്യാനാണ് സാധ്യത. ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏകദിന കരിയറിലെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. 
 
ഏകദിനത്തില്‍ അതിവേഗം 11000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. കേവലം 57 റണ്‍സ് കൂടി ചേര്‍ത്താല്‍ കോലി 11000 റണ്‍സിലെത്തും. അതിവേഗം 10000 റണ്‍സ് നേടിയെന്ന റെക്കോര്‍ഡ് സച്ചിൻ ടെൻ‌ണ്ടുൽക്കറിനായിരുന്നു. എന്നാൽ, നേരത്തെ ഇതും കോഹ്ലി സച്ചിനിൽ നിന്നും  സ്വന്തമാക്കിയിരുന്നു.
 
ഇപ്പോള്‍ 221 ഇന്നിങ്‌സുകളില്‍നിന്നായി കോലി 10943 റണ്‍സ് നേടിയുണ്ട്. 11000 തികച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ലോകത്തില്‍ ഒന്‍പതാമനുമാകും. ലോകറെക്കോർഡ് സൃഷ്ടിച്ചവരുടെ പട്ടികയിലേക്ക് കോഹ്ലിയും ഇടം നേടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് രാത്രി ഉറങ്ങാൻ യുവരാജിനു ഉറക്ക ഗുളികയുടെ സഹായം വേണ്ടി വന്നു; അധികം ആർക്കും അറിയാത്ത ആ കഥ ഇങ്ങനെ