Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധവാന്റെ ‘പകരക്കാരൻ’ ഇംഗ്ലണ്ടിൽ, സസ്പെൻസ് പൊട്ടിച്ച് ബിസിസിഐ

ധവാന്റെ ‘പകരക്കാരൻ’ ഇംഗ്ലണ്ടിൽ, സസ്പെൻസ് പൊട്ടിച്ച് ബിസിസിഐ
, വ്യാഴം, 13 ജൂണ്‍ 2019 (09:54 IST)
ഓപ്പണര്‍ ശിഖര്‍ ധവാനേറ്റ പരിക്ക് ഇന്ത്യന്‍ ടീമിന് വമ്പന്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധവാനിന് കൈവിരലിന് പരിക്കേറ്റത്. ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
 
അതേസമയം, ധവാന്‍ നാട്ടിലേക്ക് മടങ്ങില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ധവാന്‍ നിലവില്‍ ബിസിസിഐ യുടെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പരുക്ക് ഭേദമായാൽ വീണ്ടും കളിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. 
 
ധവാന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം കെഎല്‍ രാഹുലാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഇതോടെ നാലാം നമ്പരില്‍ ആര് കളിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ദിനേഷ് കാര്‍ത്തിക്കോ, വിജയ് ശങ്കറോ മധ്യനിരയില്‍ തിരിച്ചെത്തുമെന്നതാണ് ഒരു സാധ്യത. എന്നാല്‍ ഋഷഭ് പന്തും ടീമിനൊപ്പം ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ടീമില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീശ പിരിക്കാന്‍ ധവാന്‍ തിരിച്ചെത്തും; പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് സഹപരിശീലകന്‍ രംഗത്ത്