Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന്റെ വിജയം ആഘോഷിക്കാൻ ഇന്ത്യയിൽ പടക്കം പൊട്ടിച്ചു. എന്തുകൊണ്ട് ദീപാവലിയ്ക്ക് മാത്രം നിയന്ത്രണം: സെവാഗ്

പാകിസ്ഥാന്റെ വിജയം ആഘോഷിക്കാൻ ഇന്ത്യയിൽ പടക്കം പൊട്ടിച്ചു. എന്തുകൊണ്ട് ദീപാവലിയ്ക്ക് മാത്രം നിയന്ത്രണം: സെവാഗ്
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (15:11 IST)
ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിക്കാൻ ഇന്ത്യയിലെ പലയിടത്തും പടക്കം പൊട്ടിച്ചെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. അങ്ങനെയുള്ള രാജ്യത്ത് എന്തുകൊണ്ടാണ് ദീപാവലിക്ക് മാത്രം പടക്കനിയന്ത്രണമെന്നും സെവാഗ് ചോദിച്ചു.
 
ദീപാവലിക്ക് പടക്കങ്ങൾക്ക് നിരോധനമാണ്. എന്നാൽ ഇന്നലെ പാകിസ്ഥാന്റെ വിജയം ആഘോഷിക്കാൻ ഇന്ത്യയിൽ പലയിടങ്ങളിലും പടക്കം പൊട്ടിച്ചു. നല്ലത്. അവർ ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കുകയാണ്. എന്നാൽ ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ എന്താണ് പ്രശ്‌നം? എന്തൊരു കാപട്യമാണിത്? സെവാഗ് ട്വീറ്റ് ചെയ്‌തു.
 
നേരത്തെ ഇന്ത്യയ്ക്കെതിരെ വിജയം നേടിയ പാക് ടീമിനെ അഭിനന്ദിച്ച് സെവാഗ് ട്വീറ്റ് ചെയ്‌തിരുന്നു. പരാജയത്തിന്റെ കരുത്ത് ഉൾകൊണ്ട് ഇന്ത്യ തിരിച്ചുവരുമെന്നും സെവാഗ് ട്വീറ്റിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ് ദിവസങ്ങളുണ്ട്, ശക്തമായി തിരിച്ചുവരും: വിരാട് കോലി