Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകരോഷം ഫലം കണ്ടു, ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്നും ഒരു വർഷം ഇടവേളയെടുത്ത് വിവോ

ആരാധകരോഷം ഫലം കണ്ടു, ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്നും ഒരു വർഷം ഇടവേളയെടുത്ത് വിവോ
, ചൊവ്വ, 4 ഓഗസ്റ്റ് 2020 (18:11 IST)
ഇന്ത്യ ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോര്‍ണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുകയാണെന്ന് ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയായ വിവോ അറിയിച്ചു. വിവോ പിന്മാറിയതോടെ പുതിയ സ്പോൺസർമാരെ ബിസിസിഐയ്‌ക്ക് കണ്ടെത്തേണ്ടതായി വരും.
 
നിലവിൽ 2022 വരെയാണ് വിവോയ്‌ക്ക് ബിസിസിഐയുമായി ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറുള്ളത്.ഈ വര്‍ഷം മാറി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവോയുമായുള്ള കരാര്‍ 2023വരെ ദീര്‍ഘിപ്പിക്കും. 2199 കോടി രൂപക്കാണ് അഞ്ചു വർഷത്തേയ്ക്ക് ഐപിഎൽ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിപ്പ് കരാര്‍ വിവോ 2017ല്‍ സ്വന്തമാക്കിയത്. കരാര്‍ പ്രകാരം വർഷം 440 കോടി രൂപയാണ് വിവോ ബിസിസിഐയ്‌ക്ക് നൽകുന്നത്.
 
നേരത്തെ തിങ്കളാഴ്‌ച ചേർന്ന ഐപിഎൽ ഭരണസമിതി യോഗത്തിൽ ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് വിവോയെ മാറ്റേണ്ടെന്ന് തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം മാറി നിൽക്കാൻ വിവോ തയ്യാറായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഇതിഹാസ ബൗളർക്കെതിരെ ബാറ്റ് ചെയ്യാൻ ആഗ്ര‌ഹമെന്ന് ഹിറ്റ്‌മാൻ