Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇവരെ ഓപ്പണര്‍മാരാക്കുന്നതായിരിക്കും നല്ലതെന്ന് ലക്ഷ്മണ്‍; ഇത് സൂപ്പര്‍ താരത്തിനുള്ള പണിയോ ?

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇഷ്ട ഓപ്പണിങ്ങ് ജോഡിയെ വെളിപ്പെടുത്തി ലക്ഷ്മണ്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇവരെ ഓപ്പണര്‍മാരാക്കുന്നതായിരിക്കും നല്ലതെന്ന് ലക്ഷ്മണ്‍; ഇത് സൂപ്പര്‍ താരത്തിനുള്ള പണിയോ ?
ഹൈദരാബാദ് , തിങ്കള്‍, 24 ഏപ്രില്‍ 2017 (14:05 IST)
ചാമ്പ്യന്‍ ട്രോഫിയില്‍ ശിഖര്‍ ധവാനും രോഹിത്ത് ശര്‍മ്മയുമായിരിക്കണം ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മണ്‍ താന്‍ ആഗ്രഹിക്കുന്ന ഓപ്പണിങ്ങ് ജോഡികളെ പ്രഖ്യാപിച്ചത്.
 
ധവാന്‍ ബാറ്റ് ചെയ്യുന്നത് കാണുന്നതുതന്നെ ഒരു പ്രത്യേകതയാണ്. നല്ല താളത്തിലായിരിക്കും പലപ്പോളും അവന്‍ ബാറ്റ് ചെയ്യുക.ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാന് ഇടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടില്‍ രോഹിത്തും ധവാനും ഓപ്പണര്‍മാരായി ഇറങ്ങുന്നതായിരിക്കും ശരിയായ തീരുമാനമെന്നും ലക്ഷ്മണ്‍ പറഞ്ഞു
 
ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരമാണുള്ളതെന്നും സെമിയിലെത്തുന്ന ടീമുകളില്‍ ഒന്ന് ടീം ഇന്ത്യയായിരിക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. ജൂണ്‍ ഒന്ന് മുതലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കമാകുക. മത്സരത്തിനായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാ മലയാളികളുടെ ജോണ്ടി റോഡ്സ്... ബട്‌ലറെ റണ്ണൗട്ടാക്കിയ സഞ്ജുവിന്റ മരണ മാസ് ഫീല്‍ഡിംഗ് - വീഡിയോ