Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലാം നമ്പറില്‍ പന്ത് നന്നായി കളിക്കുന്നുണ്ട്, അതുകൊണ്ടാണ് പിന്തുണയ്ക്കുന്നത്; വിചിത്ര വാദവുമായി വി.വി.എസ്.ലക്ഷ്മണ്‍

സഞ്ജു സാംസണെ പോലുള്ള മികച്ച ബാറ്റര്‍മാര്‍ പുറത്തിരിക്കുമ്പോഴാണ് റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരം നല്‍കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം

VVS Laxman backs Rishabh Pant
, ബുധന്‍, 30 നവം‌ബര്‍ 2022 (09:34 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയിട്ടും റിഷഭ് പന്തിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നത് ആരാധകരെ വലിയ രീതിയില്‍ അലോസരപ്പെടുത്തുന്നുണ്ട്. സഞ്ജു സാംസണെ പോലുള്ള മികച്ച ബാറ്റര്‍മാര്‍ പുറത്തിരിക്കുമ്പോഴാണ് റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരം നല്‍കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 
അതേസമയം, റിഷഭ് പന്തിനെ പിന്തുണയ്ക്കുകയാണ് ന്യൂസിലന്‍ഡ് പരമ്പരയിലെ ഇന്ത്യയുടെ പരിശീലകന്‍ വി.വി.എസ്.ലക്ഷ്മണ്‍. പന്ത് നാലാം നമ്പറില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് പന്തിനെ പിന്തുണയ്ക്കുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു. 
 
' നാലാം നമ്പറില്‍ പന്ത് നന്നായി കളിക്കുന്നുണ്ട്. ഓള്‍ഡ് ട്രഫോര്‍ഡില്‍ പന്ത് സെഞ്ചുറിയടിച്ചിട്ട് അധികം ആയിട്ടില്ല. പന്തിനെ പോലൊരു താരത്തെ പിന്തുണയ്ക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്,' ലക്ഷ്മണ്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു ഇന്നും ബെഞ്ചില്‍ തന്നെ, റിഷഭ് പന്തിനെ കൈവിട്ടില്ല; വല്ലാത്തൊരു കഷ്ടമെന്ന് ആരാധകര്‍