Webdunia - Bharat's app for daily news and videos

Install App

പതിയെ തുടങ്ങി ആളിക്കത്തുന്നതാണ് ധോണിയുടെ ശൈലി, ഐപിഎൽ രണ്ടാം പകുതിക്ക് കാത്തിരിക്കു, ബാക്കി അവിടെ കാണാം

Webdunia
ബുധന്‍, 26 മെയ് 2021 (17:36 IST)
ഐപിഎൽ പതിനാലാം സീസൺ പുനരാരംഭിക്കുമ്പോൾ നിങ്ങൾക്ക് പഴയത് പോലെ മഹേന്ദ്ര സിംഗ് ധോണിയെ കാണാൻ സാധിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ബൗളർ ദീപക് ചഹർ. കഴിഞ്ഞ ഏതാനും സീസണുകളിലായി പതിയെ തുടങ്ങി സീസൺ പുരോഗമിക്കും തോറും ആളിക്കത്തുന്ന ധോണിയെയാണ് കാണാൻ സാധിക്കുന്നത്. ഇത് ചൂണ്ടികാട്ടിയാണ് ദീപക് ചഹറിന്റെ വാക്കുകൾ.
 
2018ലും 2019ലും ധോണി പതിയെയാണ് തുടങ്ങിയത്. സീസൺ മുന്നോട്ട് പോകും തോറും അദ്ദേഹം താളം കണ്ടെത്തുന്നു. റെഗുലർ ക്രിക്കറ്റ് കളിക്കാതെ വിട്ടുനിൽക്കുന്ന ഒരാൾക്ക് ഐപിഎൽ പോലെയൊരു ടൂർണമെന്റിൽ ആദ്യ മത്സരം മുതലെ മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല. ദീപക് ചഹർ പറഞ്ഞു.
 
എല്ലായ്‌പ്പോഴും ഫിനിഷറുടെ റോളിലാണ് ധോണി കളിക്കുന്നത്. റെഗുലർ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നൊരാൾക്ക് ആ റോളിൽ കളിക്കുക എന്നത് കൂടുതൽ പ്രയാസമാണ്. ഒരു പ്രത്യേക സമയത്ത്,സാഹചര്യത്ത് ഒരു കളിക്കാരനെ എങ്ങനെ ഉപയോഗിക്കണമെന്ന് ധോണിക്കറിയാമെന്നും ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന വ്യക്തിയാണ് ധോണിയെന്നും ചഹർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments