Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ സെപ്‌റ്റംബർ 15 മുതൽ ഒക്‌ടോബർ 15 വരെ യുഎഇ‌യിൽ: പ്രഖ്യാപനം ഉടൻ

ഐപിഎൽ
, ഞായര്‍, 23 മെയ് 2021 (14:47 IST)
ഐപിഎൽ പതിനാലാം പതിപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ യു.എ.ഇയിൽ നടത്താൻ സാധ്യത. മെയ് 29-ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ഇനി ബാക്കിയുള്ളത്.
 
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎൽ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി. ഇതനായി ടെസ്റ്റ് പരമ്പരയ്‌ക്കിടെയിലുള്ള ദിവസങ്ങൾ വെട്ടിചുരുക്കുന്നതടക്കം ബിസിസിഐയുടെ പരിഗണനയിലുണ്ട്. അഞ്ച് ടെസ്റ്റുകൾക്കായി നീക്കി വെച്ച 41 ദിവസത്തെ വിൻഡോയിൽ മാറ്റം വരുത്താൻ ഇന്ത്യ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാഗർ റാണ കൊലപാതകക്കേസ്: ഒളിമ്പിക്‌സ് ചാമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ, പിടിയിലായത് പഞ്ചാബിൽ നിന്ന്