എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു; കാത്തിരിക്കുന്ന നിമിഷം ഉടനുണ്ടാകും - ഇത് അശ്വിന്റെ പ്രതികാരം
ഇതുവരെ അത് സംഭവിച്ചിട്ടില്ല, ആ നിമിഷത്തിനായി കാത്തിരിക്കുന്നു: അശ്വിന്‍
ഏറ്റവും മികച്ച പ്രകടനം പുറത്തുവരാന്‍ പോകുന്നതേയുള്ളൂവെന്ന് ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇതുവരെ പുറത്തെടുക്കാത്ത പ്രകടനം ഇനിയാകും കാണാന്‍ സാധിക്കുകയെന്നും അശ്വിന്‍ പറഞ്ഞു.
ഇപ്പോള്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്നുണ്ട്. കാത്തിരിക്കുന്ന നല്ലകാലം എപ്പോഴാണെന്നും പറയാൻ സാധിക്കില്ല. 2015ൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ടെസ്‌റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ നയം മാറ്റണമെന്നു തീരുമാനമെടുത്തുവെന്നും അശ്വിന്‍ പറഞ്ഞു.
വിരാട് കോഹ്‌ലിയുടെ കീഴില്‍ ടെസ്‌റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത് ഈ ഇന്ത്യന്‍ സ്‌പിന്നറായിരുന്നു. പരമ്പരയിൽ 25ൽ അധികം വിക്കറ്റും 300നു മുകളിൽ റൺസും നേടാൻ അശ്വിനു കഴിഞ്ഞു.