Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പാക്കാന്‍ ആന്ധ്രപ്രദേശിനെതിരെ കേരളം ഇന്നിറങ്ങുന്നു

ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ കേരളം ഇന്ന് ആന്ധ്രയ്ക്കെതിരെ

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പാക്കാന്‍ ആന്ധ്രപ്രദേശിനെതിരെ കേരളം ഇന്നിറങ്ങുന്നു
കോഴിക്കോട് , ശനി, 7 ജനുവരി 2017 (09:35 IST)
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ന് നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ കര്‍ണാടക പുതുച്ചേരിയേയും കേരളം ആന്ധ്രപ്രദേശിനേയും നേരിടും. വൈകീട്ട് 4ന് നടക്കുന്ന മത്സരത്തിലാണ് ആതിഥേയരായ കേരളം ആന്ധ്രയുമായി ഏറ്റുമുട്ടുക.
 
ആദ്യമത്സരത്തില്‍ കേരളത്തോടേറ്റ ദയനീയ പരാജയത്തെ മറികടക്കാനുള്ളു പ്രകടനങ്ങളായിരിക്കും പുതുച്ചേരി ടീം പുറത്തെടുക്കുക. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടും കൈവിട്ടു പോയ ജയം തിരിച്ച് പിടിക്കുക എന്നതായിരിക്കും കര്‍ണാടകയുടെ ലക്ഷ്യം.
 
ഈ മത്സരം ജയിക്കാന്‍ സാധിച്ചാല്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള കേരളത്തിന്റെ പ്രവേശനം എളുപ്പമാകും. മധ്യനിരയിലെ താരങ്ങളുടെയും മുന്നേറ്റനിരയിലെ താരങ്ങളായ ജോബിന്റെയും നായകന്‍ ഉസ്മാന്റെയും പ്രകടനങ്ങളുമായിരിക്കും കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമാകുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടിനെ തരിപ്പണമാക്കാന്‍ കോഹ്‌ലിക്കാകുമോ ?; ധോണി ഇനി പിന്നില്‍ മാത്രം - യുവി തിരിച്ചെത്തിയപ്പോള്‍ ഒരു പരാജയ ‘താരം’ ടീമില്‍