Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്കായി 3 ഫോർമാറ്റിലും കളിക്കണം, ടെസ്റ്റിൽ തിരിച്ചുവരവിന് തയ്യാറെടുത്ത് സൂര്യകുമാർ യാദവ്

Suryakumar Yadav

അഭിറാം മനോഹർ

, ശനി, 10 ഓഗസ്റ്റ് 2024 (17:08 IST)
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ തിരിച്ചുവരവിന് തയ്യാറെടുത്ത് സൂര്യകുമാര്‍ യാദവ്. 2023ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ടെസ്റ്റില്‍ തിളങ്ങാന്‍ താരത്തിനായിരുന്നില്ല. ടെസ്റ്റ് ഫോര്‍മാറ്റില്‍ തിളങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശ്രേയസ് അയ്യരാണ് സൂര്യയ്ക്ക് പകരം ടെസ്റ്റ് ടീമില്‍ ഇടം നേടിയത്.
 
നിലവില്‍ ടി20 ക്രിക്കറ്റില്‍ മാത്രമാണ് സൂര്യകുമാര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ടി20യില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ടെങ്കിലും മറ്റ് 2 ഫോര്‍മാറ്റുകളിലും തിളങ്ങാന്‍ താരത്തിനായിട്ടില്ല. എന്നാല്‍ ഇന്ത്യയ്ക്കായി 3 ഫോര്‍മാറ്റുകളിലും കളിക്കാനാണ് തന്റെ ആഗ്രഹമെന്നും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ടീമില്‍ സ്ഥാനം നേടാന്‍ ശ്രമിക്കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
 
 ബംഗ്ലാദേശിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ തയ്യാറെടുത്തുകൊണ്ട് നിലവില്‍ ബുച്ചി ബാബു ഇന്വിറ്റേഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി കളീക്കാന്‍ തയ്യാറെടുക്കുകയാണ് താരം.  സര്‍ഫറാസ് ഖാനാകും ടൂര്‍ണമെന്റില്‍ മുംബൈയെ നയിക്കുന്നത്.  ഇന്ത്യന്‍ ടീമിനായി ഒരു ടെസ്റ്റും 37 ഏകദിനങ്ങളും 71 ടി20 മത്സരങ്ങളിലുമാണ് സൂര്യകുമാര്‍ കളിച്ചിട്ടുള്ളത്. 2023 നവംബറിലാണ് ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അവസാനമായി സൂര്യകുമാര്‍ കളിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ ടി20 ലോകകപ്പിന് സുരക്ഷ വേണം, സൈന്യത്തിന്റെ സഹായം തേടി ബിസിബി