Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത ജന്മത്തിലെങ്കിലും ഇന്ത്യക്കായി കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കണം: യുവ്‌രാജ് സിങ്ങ്

അടുത്ത ജന്മത്തിലെങ്കിലും ഇന്ത്യക്കായി കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കണം: യുവ്‌രാജ് സിങ്ങ്
, ഞായര്‍, 23 മെയ് 2021 (17:08 IST)
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇന്ത്യയുടെ യുവ്‌രാജ് സിങ്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഇന്ത്യക്കായി മാജിക്കുകൾ നടത്തിയിട്ടുള്ള യുവ്‌രാജ് സിങ് ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങൾക്ക് പിന്നിലും നിർണായക സാന്നിധ്യമായ താരമാണ്.
 
പരിമിത ഓവർ ക്രിക്കറ്റിൽ ഇത്രയും നേട്ടങ്ങൾ കാഴ്‌ച്ചവെച്ചിട്ടുണ്ടെങ്കിലും 17 വർഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 40 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് യുവ്‌രാജ് കളിച്ചത്. ഇതിൽ 1900 റൺസും 9 വിക്കറ്റും സ്വന്തമാക്കി. ഈയിടെ വിസ്‌ഡൻ ഇന്ത്യ കുറിച്ച ഒരു ട്വീറ്റിന് മറുപടിയായി അടുത്ത ജന്മത്തിലെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണം എന്നതാണ് ആഗ്രഹം എന്നാണ് യു‌വ്‌രാജ് പറഞ്ഞത്.
 
ഏഴു വര്‍ഷത്തോളം പന്ത്രണ്ടാമനായി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും തമാശ രൂപേണ യുവി പറഞ്ഞു. യുവരാജിന്റെ ഈ ട്വീറ്റ് ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ വൈറലായി മാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ സെപ്‌റ്റംബർ 15 മുതൽ ഒക്‌ടോബർ 15 വരെ യുഎഇ‌യിൽ: പ്രഖ്യാപനം ഉടൻ