Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിടത്തും കടിച്ചുതൂങ്ങുന്ന സ്വഭാവം എനിക്കില്ല, പറ്റില്ലെങ്കിൽ വിട്ടുകളയും: കോലി

ഒരിടത്തും കടിച്ചുതൂങ്ങുന്ന സ്വഭാവം എനിക്കില്ല, പറ്റില്ലെങ്കിൽ വിട്ടുകളയും: കോലി
, വ്യാഴം, 24 ഫെബ്രുവരി 2022 (18:32 IST)
ജോലിഭാരം കുറയ്ക്കാനും സ്വസ്ഥമാകാനും വേണ്ടിയാണ് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിഞ്ഞതെന്ന് വിരാട് കോലി.ഒരിടത്തും കടിച്ചുതൂങ്ങാൻ താത്‌പര്യമില്ലെന്ന് കോലി വ്യക്തമാക്കി. ഐപിഎൽ പതിനഞ്ചാം സീസൺ അടുത്തിരിക്കുമ്പോഴാണ് കോലി മനസ്സ് തുറന്നത്.
 
ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇന്ത്യയുടെ ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനവും കോലി കൈവിട്ടിരുന്നു. ആവശ്യത്തിലധികം ഒരിടത്തും കടിച്ചുതൂങ്ങുന്ന വ്യക്തിയല്ല ഞാൻ. എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെങ്കിലും, താൽപര്യം നഷ്ടമായാൽ അതു വിട്ടുകളയുന്നതാണ് ഇഷ്ടം. കോലി പറഞ്ഞു.
 
ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമയത്ത് ക്രിക്കറ്റ് താരങ്ങളുടെ മനസ്സിലെന്താണെന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും കോലി അഭിപ്രായപ്പെട്ടു.സത്യത്തിൽ ഞെട്ടാൻ ഒന്നുമില്ല. എനിക്ക് ജോലിഭാരം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമായി വന്നു. കുറച്ചു സ്വസ്ഥതയും വേണമെന്നു തോന്നി. അത് മാത്രമാണ് സംഭവിച്ചത്. കോലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെ കളിപ്പിക്കരുത്: ആവശ്യവുമായി മറ്റ് ഫ്രാഞ്ചൈസികൾ