Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ടീം പഴയ മഞ്ഞ ജേഴ്‌സിയിലേക്ക് തിരിച്ചുവരാന്‍ സമയമായെന്ന് വസീം ജാഫര്‍; മഞ്ഞ ജേഴ്‌സിയിട്ടവരെല്ലാം കപ്പടിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം

Wasim Jaffer
, ബുധന്‍, 24 നവം‌ബര്‍ 2021 (09:34 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം തൊണ്ണൂറുകളിലെ മഞ്ഞ ജേഴ്‌സിയിലേക്ക് തിരിച്ചുവരേണ്ട കാലമായെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. മഞ്ഞ ജേഴ്‌സിയിട്ടവരെല്ലാം കപ്പടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അതിനാല്‍ ടീം ഇന്ത്യയും മഞ്ഞ ജേഴ്‌സിയിലേക്ക് തിരിച്ചുപോകേണ്ട സമയമായില്ലേ എന്നും ജാഫര്‍ തമാശരൂപേണ ചോദിച്ചു. മഞ്ഞ ജേഴ്‌സിയണിഞ്ഞുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പഴയ ചിത്രമടക്കം വസീം ജാഫര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 2021 ലെ പ്രധാന മൂന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും മഞ്ഞ ജേഴ്‌സിയണിഞ്ഞ ടീമുകളാണ് കപ്പടിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ, സയദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാട് എന്നിവരാണ് കിരീടം ചൂടിയത്. ഈ മൂന്ന് ടീമുകളുടെയും ജേഴ്‌സി മഞ്ഞ നിറമാണ്. ഈ സാഹചര്യത്തിലാണ് ജാഫറിന്റെ രസകരമായ ട്വീറ്റ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2021ലെ മികച്ച പുരുഷ ഫുട്‌ബോൾ താരം, മെസ്സിയും റൊണാൾഡോയുമടക്കം 11 താരങ്ങൾ അവസാന റൗണ്ടിൽ