Select Your Language

Notifications

webdunia
webdunia
webdunia
webdunia

Budget 2020: സെൻസെക്സിൽ വൻ ഇടിവ്

കമ്പനികൾക്കും വ്യക്തികൾക്കുമുള്ള ടാക്‌സ് ഇളവുകളും മാർക്കറ്റുകളെ ഉണർത്തിയില്ല.

Budget 2020
സെൻസെക്സ് 582.87 പോയിന്റ് ഇടിഞ്ഞ് 40,140.62 എന്ന നിലയിൽ ആയി. കമ്പനികൾക്കും വ്യക്തികൾക്കുമുള്ള ടാക്‌സ് ഇളവുകളും മാർക്കറ്റുകളെ ഉണർത്തിയില്ല. 
 
ആദായ നികുതി ഘടനയിൽ മാറ്റം വരുത്തി രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. 5 മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനമാക്കി നികുതി കുറച്ചു. നേരത്തേ ഇത് 20 ശതമാനം ആയിരുന്നു. 10 മുതൽ 12.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതിയെന്നത് 20 ശതമാനം നികുതിയായി കുറഞ്ഞു.
 
അതേസമയം, 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. 15 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 30 ശതമാനം നികുതി നൽകണം. ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷൂറൻസ് ഏർപ്പെടുത്തും. നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 %.
 
ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ ബ്രെക്‌സിറ്റ് സംഭവിച്ചു; ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടു