Webdunia - Bharat's app for daily news and videos

Install App

Cricket Worldcup 2023: ഞങ്ങൾ ദൃഡനിശ്ചയത്തോടെ പോരാടും, നല്ല വാർത്തകൾക്ക് കാത്തിരിക്കു: ലോകകപ്പിന് മുൻപെ വിരാട് കോലി

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (17:58 IST)
സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ആരാധകര്‍ക്ക് ഏറ്റവും മികച്ച നിമിഷങ്ങള്‍ സമ്മാനിക്കാന്‍ താന്‍ അടക്കമുള്ള ഇന്ത്യന്‍ ടീം ഒന്നടങ്കം ദൃഡനിശ്ചയം എടുത്തുകഴിഞ്ഞതായും കോലി വ്യക്തമാക്കി.
 
ആരാധകരുടെ മികച്ച പിന്തുണയുടെ ബലത്തില്‍ ലോകകിരീടം നമ്മള്‍ നേടുമെന്ന് മനസില്‍ ദൃഡമായി ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പ് വിജയങ്ങളുടെ ഓര്‍മകള്‍ നമുക്കുണ്ട്. പ്രത്യേകിച്ച് 2011ലെ ഐതിഹാസികമായ ലോകകപ്പ് വിജയം. അതെല്ലാം ആരാധകരുടെ ഹൃദയങ്ങളില്‍ പതിഞ്ഞിരിക്കുന്ന കാര്യമാണ്. അത്തരം ഓര്‍മകള്‍ ആരാധകര്‍ക്കായി ഒരുക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ലോകകപ്പ് അവിശ്വസനീയമായ ടൂര്‍ണമെന്റാണ്. ആരാധകര്‍ ഏറ്റവും വൈകാരികമായി സമീപിക്കുന്ന പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. അവിടെ ആരാധകരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ടീം എല്ലാം നല്‍കാന്‍ തയ്യാറാണ്. കോലി പറഞ്ഞു.
 
ഞങ്ങള്‍ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. മുഴുവന്‍ രാജ്യവും ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമെന്ന് ഉറപ്പാണ്. മികച്ച പ്രകടനം നടത്തി രാജ്യത്തിന്റെ അഭിമാനങ്ങളാകുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കോലി പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഏഷ്യാകപ്പിനായുള്ള കാത്തിരിപ്പിലാണ്, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Abhishek Sharma: ഇതിപ്പോ ലാഭമായല്ലോ, ഹെഡിനെ തട്ടി ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തി അഭിഷേക് ശർമ

India vs Pakistan: ഇത് വെറും മത്സരമല്ല, ഇന്ത്യ- പാക് ലെജൻഡ്സ് സെമി സ്പോൺസർ ചെയ്യില്ലെന്ന് ഇന്ത്യൻ കമ്പനികൾ, വീണ്ടും വിവാദം

World Championship of Legends 2025: സെമി ഫൈനല്‍ മത്സരങ്ങള്‍ എന്നൊക്കെ? ഇന്ത്യക്ക് എതിരാളികള്‍ പാക്കിസ്ഥാന്‍

Oval Pitch Fight: മക്കല്ലത്തിന് പിച്ചിന് നടുവിൽ നിൽക്കാം ഇന്ത്യൻ കോച്ചിന് അടുത്ത് പോലും വരാനാകില്ലെ, ട്വിറ്ററിൽ വൈറലായി ചിത്രങ്ങൾ

അടുത്ത ലേഖനം
Show comments