Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ല, കളിക്കേണ്ടത് ടീമിന് വേണ്ടി: ടീമംഗങ്ങളോട് സഞ്ജു

വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ല, കളിക്കേണ്ടത് ടീമിന് വേണ്ടി: ടീമംഗങ്ങളോട് സഞ്ജു
, തിങ്കള്‍, 24 ഏപ്രില്‍ 2023 (15:11 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 7 റൺസിൻ്റെ തോൽവി വഴങ്ങിയ രാജസ്ഥാൻ റോയൽസ് പോയൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം കൈവിട്ടതിന് പിന്നാലെ ടീം അംഗങ്ങൾക്ക് മുന്നറിയിപ്പുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. മത്സരത്തിൽ ജോസ് ബട്ട്‌ലറെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും ചേർന്നുള്ള മൂന്നാം വിക്കറ്റ് സഖ്യം നല്ല തുടക്കമാണ് ടീമിന് നൽകിയത്. 
 
 എന്നാൽ ഇരുതാരങ്ങളും മടങ്ങുകയും ടീമിനെ ഫിനിഷിംഗ് താരമായ ഷിമ്റോൺ ഹെറ്റ്മെയർ ടച്ച് കണ്ടെത്താൻ പാടുപ്പെടുകയും ചെയ്തതോടെ രാജസ്ഥാൻ്റെ വിജയസാധ്യത തന്നെ ഇല്ലാതാവുകയും ചെയ്യുകയായിരുന്നു. ടീമിൻ്റെ സ്കോറിംഗ് നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിൽ സഞ്ജു സാംസൺ പുറത്താവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു നയം വ്യക്തമാക്കിയത്.
 
കഴിഞ്ഞ മത്സരത്തിൽ ലഖ്നൗവിനെതിരെയും വിജയിക്കാവുന്ന മത്സരം മോശം റൺറേറ്റിനെ തുടർന്ന് രാജസ്ഥാൻ കൈവിട്ടിരുന്നു.വിജയമായാലും തോൽവിയായാലും വിനയാന്വിതരായി ഇരിക്കുക ആരുടെയും കുറ്റങ്ങൾക്ക് നേരെ വിരൽ ചൂണ്ടാതെ പോരായ്മകൾ തിരിച്ചറിഞ്ഞ് സ്വയം മെച്ചപ്പെടുത്തുക എന്നതാണ് രാജസ്ഥാൻ്റെ രീതിയെന്നും സ്വന്തം സ്ഥാനം സുരക്ഷിതമാക്കാനല്ല ടീമിന് വിജയിക്കാനായാണ് ഓരോ കളിക്കാരനും കളിക്കേണ്ടതെന്നും സഞ്ജു സാംസൺ മത്സരശേഷം ടീമംഗങ്ങളോട് പറഞ്ഞു.
=

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോനിക്ക് കീഴിൽ കളിക്കുന്നത് ഒരു പഠനം: രഹാനെ