Virat Kohli: വിരാട് കോലിക്ക് ശപിക്കപ്പെട്ട ഒരു ദിവസമാണ് ഏപ്രില്‍ 23. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കിനാണ് കോലി പുറത്തായത്. ഇന്നലെ ഏപ്രില്‍ 23 ആയിരുന്നു ! ഇതിനു മുന്‍പും രണ്ട് ഐപിഎല്‍ സീസണുകളില്‍ ഏപ്രില്‍ 23 ന് കോലി പുറത്തായത് ഗോള്‍ഡന്‍ ഡക്കിന് തന്നെ !
2017 സീസണില്‍ ഏപ്രില്‍ 23 ന് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ കോലിയെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയത് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. 2022 ല്‍ ഏപ്രില്‍ 23 ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ മാര്‍ക്കോ ജാന്‍സണും കോലിയെ പൂജ്യത്തിനു പുറത്താക്കി. ഇപ്പോള്‍ ഇതാ മറ്റൊരു ഏപ്രില്‍ 23 ന് രാജസ്ഥാന്‍ താരം ട്രെന്റ് ബോള്‍ട്ട് കോലിയെ ഗോള്‍ഡന്‍ ഡക്കാക്കിയിരിക്കുന്നു. ദയവുചെയ്ത് ഐപിഎല്ലില്‍ കോലിയുടെ ടീമിന് ഏപ്രില്‍ 23 ന് മത്സരം വയ്ക്കരുതെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.