വില കുറച്ച് കാണരുത്, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ഞങ്ങൾക്കൊപ്പം, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് കോച്ച്

ഒമാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹെസന്‍ ഇക്കാര്യം പറഞ്ഞത്.

അഭിറാം മനോഹർ
വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (12:52 IST)
ഏഷ്യാകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടത്തിന് മുന്‍പായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പരിശീലകനായ മൈക് ഹെസണ്‍. ലോകചാമ്പ്യന്മാരും നിലവിലെ ഏഷ്യാകപ്പ് ജേതാക്കളുമായ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി പാകിസ്ഥാന്‍ ഏറ്റെടുത്ത് കഴിഞ്ഞതായാണ് പാകിസ്ഥാന്‍ പരിശീലകനായ മൈക് ഹെസന്‍ വ്യക്തമാക്കിയത്. ഒമാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹെസന്‍ ഇക്കാര്യം പറഞ്ഞത്.
 
ഇന്ത്യയിപ്പോള്‍ ആത്മവിശ്വാസത്തിന്റെ ഉച്ചത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം. സമീപകാലത്തായുള്ള അവരുടെ പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ പാകിസ്ഥാനും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ടീമാണ്. ഇന്ത്യയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം പാകിസ്ഥാന്‍ ടീമിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ മുഹമ്മദ് നവാസ് അടക്കം അഞ്ച് സ്പിന്നര്‍മാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ചേരുമ്പോള്‍ ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാനാകും മൈക് ഹെസന്‍ പറഞ്ഞു.
 
ഏഷ്യാകപ്പില്‍ ഇന്ന് ഒമാനെ നേരിടുന്ന പാകിസ്ഥാന്‍ ഞായറാഴ്ചയാണ് ഇന്ത്യയെ നേരിടുക. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ 9 വിക്കറ്റിന് വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: 180ന് മുകളിൽ നേടാമായിരുന്നു, 2 സെറ്റ് ബാറ്റർമാരും പുറത്തായത് ടീമിനെ ബാധിച്ചു: സൽമാൻ അലി ആഘ

എവിടെയാണ് പോരാട്ടമുള്ളത്, ഏകപക്ഷീയമാണ് മത്സരങ്ങൾ, ഇനിയും ഇന്ത്യ- പാക് മത്സരങ്ങളെ റൈവൽറി എന്ന് വിളിക്കരുത്: സൂര്യകുമാർ യാദവ്

Haris Rauf: കോലിയ്ക്ക് വേണ്ടി ജയ് വിളിച്ച് ഇന്ത്യൻ ആരാധകർ, 6 റാഫേൽ വെടിവെച്ചിട്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് ഹാരിസ് റൗഫ്, വിവാദം

Suryakumar Yadav: 'ക്യാപ്റ്റനായതുകൊണ്ട് രക്ഷപ്പെട്ടു പോകുന്നു'; ടീമില്‍ ഏറ്റവും 'മോശം' സൂര്യകുമാര്‍ യാദവ്

Abhishek Sharma - Haris Rauf Video: 'അടി കിട്ടുമ്പോള്‍ ആര്‍ക്കായാലും സമനില തെറ്റും'; പാക് ബൗളറോടു കൈചൂണ്ടി സംസാരിച്ച് അഭിഷേക് ശര്‍മ (വീഡിയോ)

അടുത്ത ലേഖനം
Show comments