മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ജില്ലെസ്പി, പാകിസ്താന്റെ ഇന്ററിം ഹെഡ് കോച്ച് ആഖിബ് ജാവെദിനെതിരെ കടുത്ത വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗലറുമായ ജേസണ്‍ ഗില്ലെസ്പി. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന കാലത്ത് ആഖിബ് തന്റെയും മുന്‍ വൈറ്റ്-ബോള്‍ ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റന്റെയും പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായി ഇടപെടാല്‍ ശ്രമം നടത്തിയെന്നും കേഴ്സ്റ്റണ് പിന്നാലെ താനും പാകിസ്ഥാന്‍ പരിശീലകസ്ഥാനത്ത് നിന്ന് പുറത്ത് പോകാന്‍ കാരണം ആഖിബ് ജാവേദ് ആണെന്നും ഗില്ലെസ്പി പറയുന്നു. ഗാരിയില്‍ നിന്ന് പാക് പരിശീലകസ്ഥാനത്തെത്താന്‍ പിന്നില്‍ നിന്നും കളിച്ചത് അഖിബ് ജാവേദായിരുന്നുവെന്നും ഗില്ലെസ്പി പറയുന്നു.
ജില്ലെസ്പിയും കിര്‍സ്റ്റനും പാകിസ്താന്‍ ടീമിനെ എല്ലാ ഫോര്‍മാറ്റുകളിലും നയിക്കുന്ന കാലത്ത് പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നത് ആഖിബായിരുന്നു. എന്നാല്‍ കേഴ്സ്റ്റണും ഗില്ലസ്പിയും പദവി ഒഴിഞ്ഞതിന് പിന്നാലെ ആഖിബ് പാക് പരിശീലകനെന്ന സ്ഥാനം ഏറ്റെടുത്തു. സ്ഥിരമായി ടീമില്‍ ഇടപെടാനുള്ള ശ്രമമാണ് ആഖിബിന്റെ സ്ഥാനത്ത് നിന്നുണ്ടായത്. കരാര്‍ പൂര്‍ത്തിയാക്കാത്തെ ഗാരി കേഴ്സ്റ്റണ്‍ ചുമതലയില്‍ നിന്നും ഒഴിയുന്നത് അങ്ങനെയാണ്. അഖിബ് കോച്ചായതിന് ശേഷം ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ത്രിരാഷ്ട്ര പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും പാകിസ്ഥാന്‍ പരാജയപ്പെട്ടു. എന്നാല്‍ ഈ പരാജയങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിന്റെ തലയില്‍ വെയ്ക്കാനാണ് ആഖിബ് ജാവേദ് ശ്രമിക്കുന്നതെന്നും സത്യത്തില്‍ അഖിബ് ജാവേദ് ഒരു ജോക്കറാണെന്നും ഗില്ലെസ്പി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.