‘കോഹ്ലിയെ കൊണ്ട് ഒന്നിനും കൊള്ളില്ല, രോഹിതിനെ നായകനാക്കൂ‘

ചൊവ്വ, 14 മെയ് 2019 (14:36 IST)
ഐ പി എല്ലിൽ ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യൻസ് കിരീടത്തിൽ മുത്തമിടുന്നത്. ഏറ്റവും കൂടുതൽ തവണ ഐ പി എൽ കിരീടം സ്വന്തമാക്കിയ ടീമും മുംബൈ തന്നെ. ഈ സീസണിലെ മികച്ച ടീമും നായകനും ആരെന്ന ചോദ്യത്തിന് രോഹിത് ശർമയെന്നാകും ഉത്തരം. 
 
2013ലായിരുന്നു രോഹിത് ശര്‍മയ്ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം നേടുന്നത്. 2015ലും 2017ലും അതാവര്‍ത്തിച്ചു. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ച് നാലാമതും. രോഹിത് നായകനായി ഇരിക്കുമ്പോഴാണ് മുംബൈ നാല് തവണയും മുംബൈയ്ക്കായി കിരീടം നേടിയെടുത്തതെന്നതും ശ്രദ്ധേയമാണ്. 
 
അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവസാനിച്ചത്. ബംഗളൂരുവിന് ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാനായിട്ടില്ല. ഇന്ത്യൻ ടീമിനെ നയിക്കുന്ന ക്യാപ്റ്റന് ഐ പി എല്ലിൽ തന്റെ ടീമിനെ ഒരു മികച്ച ടീമാക്കാൻ പോലും സാധിക്കാത്തത് വമ്പൻ വിമർശനത്തിനു കാരണമായിട്ടുണ്ട്.
  
ഇവിടെയാണ് ആരാധകർ രോഹിതിനേയും കോഹ്ലിയേയും താരതമ്യം ചെയ്തു തുടങ്ങിയത്. ഇന്ത്യൻ ടീമിന്റെ നായകനെന്ന സ്ഥാനത്ത് നിന്നും കോഹ്ലിയെ പുറത്താക്കിയിട്ട് രോഹിതിനെ നായകനാക്കൂ എന്നാണ് ആരാധകർ മുറവിളി കൂട്ടുന്നത്. നിരവധി പോസ്റ്റുകളാണ് ഈ ആവശ്യം ഉന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചെന്നൈയെ ചൊറിഞ്ഞു, അശ്വിന് അടപടലം പണി കൊടുത്ത് സി എസ് കെ ആരാധകർ!