Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്ക ജയിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ന്യൂസിലൻഡ് ഇത്തവണ സഹായിച്ചു: നന്ദി പറഞ്ഞ് ദ്രാവിഡ്

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2023 (13:28 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടണമെങ്കിൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരനേട്ടത്തിനൊപ്പം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ശ്രീലങ്ക വിജയിക്കരുതെന്നതും ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. അഹമ്മദാബാദിലെ നാലാം ടെസ്റ്റ് സമനിലയിലായതിനൊപ്പം ശ്രീലങ്കക്കെതിരെ ന്യൂസിലൻഡ് വിജയിക്കുകയും കൂടി ചെയ്തതോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയത്.
 
ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സ്വന്തമാക്കിയതിന് ന്യൂസിലൻഡിനോട് നന്ദി പറയുകയാണ് ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ്. എല്ലാതവണയും ഇന്ത്യയ്ക്ക് തടസ്സമാകാറുള്ള ന്യൂസിലൻഡ് ഇത്തവണ ഇന്ത്യയെ പിന്തുണച്ചുവെന്ന് ദ്രാവിഡ് പറയുന്നു. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ 3മത്സരങ്ങൾ ജയിചെങ്കിലെ ശ്രീലങ്ക- ന്യൂസിലൻഡ് പരമ്പരയുടെ പ്രധാന്യം നഷ്ടപ്പെടുമായിരുന്നുള്ളു.
 
അഹമ്മദാബാദിൽ ടോസ് നിർണായകമായി. ആദ്യ ദിവസങ്ങളിൽ ഓസീസ് ബാറ്റ് ചെയ്ത രീതി ടീമിനെ പിന്നോട്ടടുപ്പിച്ചു. ഇതോടെ ന്യൂസിലൻഡ്- ശ്രീലങ്ക മത്സരവും ഇന്ത്യയ്ക്ക് നിർണായകമായി. ശ്രീലങ്ക വിജയിക്കരുതെന്ന് ആഗ്രഹിച്ചു. ടീമുകളിൽ ആറ് പരമ്പരകൾ വീതം കളിക്കുന്ന 2 വർഷം നീണ്ട് നിൽക്കുന്ന ടൂർണമെൻ്റാണിത്. അതിനാൽ തന്നെ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. മിക്ക ഐസിസി ടൂർണമെൻ്റിലും ന്യൂസിലൻഡ് പുറത്താക്കാറുണ്ട്. ഇത്തവണ അത് തിരിച്ചാണ് സംഭവിച്ചത്. അവരോട് കടപ്പെട്ടിരിക്കുന്നു. ദ്രാവിഡ് വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

അടുത്ത ലേഖനം
Show comments