Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനേക്കാൾ ഞങ്ങളെല്ലാവരും ഭയന്നത് ആ താരത്തെ: വെളിപ്പെടുത്തലുമായി അബ്ദുൾ റസാഖ്

സച്ചിനേക്കാൾ ഞങ്ങളെല്ലാവരും ഭയന്നത് ആ താരത്തെ: വെളിപ്പെടുത്തലുമായി അബ്ദുൾ റസാഖ്
, വ്യാഴം, 30 മാര്‍ച്ച് 2023 (19:07 IST)
താൻ കളിച്ചിരുന്ന കാലത്ത് പാകിസ്ഥാൻ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് ഇന്ത്യൻ ഓപ്പണിംഗ് താരം വിരേന്ദർ സെവാഗിനെയായിരുന്നുവെന്ന് അബ്ദുൾ റസാഖ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റസാഖ് ഇക്കാര്യം പറഞ്ഞത്. അന്ന് സെവാഗായിരുന്നു ഏറ്റവും അപകടകാരിയായ ബാറ്റർ. അത് കഴിഞ്ഞ് സച്ചിനും.
 
അന്നെല്ലാം സച്ചിൻ്റെയും സെവാഗിൻ്റെയും വിക്കറ്റുകൾ വീഴ്ത്തിയാൽ തന്നെ കളിജയിക്കാമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ. അതിനാൽ തന്നെ ഇരുതാരങ്ങളെയും പുറത്താക്കാനായി പദ്ധതികൾ തയ്യാറാക്കുമായിരുന്നുവെന്ന് റസാഖ് പറയുന്നു. ഇന്ത്യയുടെ മധ്യനിര താരങ്ങളിലൊരാളായിരുന്ന യുവ്‌രാജ് സിംഗിനെയാണ് പാകിസ്ഥാൻ മറ്റൂരു ഭീഷണിയായി കരുതിയിരുന്നതെന്നും പാക് ബാറ്റർമാർ ഏറ്റവുമധികം ഭയന്നിരുന്നത് ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ് എന്നിവരെയായിരുന്നുവെന്നും റസാഖ് കൂട്ടിച്ചേർത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ നാലാം നമ്പർ താരത്തെ പറ്റി ചർച്ചകൾ വേണം,സഞ്ജുവിന് പ്രതീക്ഷയായി സഹീർ ഖാൻ്റെ ഇടപെടൽ