ട്വന്റി 20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു; റസലും നരെയ്‌നും ഇല്ല !
15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
West Indies Squad for T 20 World Cup: ആന്ദ്രേ റസല്‍, ഫാബിയന്‍ അലന്‍, സുനില്‍ നരെയ്ന്‍ തുടങ്ങി ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളെ തഴഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. വമ്പന്‍ പേരുകള്‍ ഒഴിവാക്കി ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിക്കോളാസ് പൂറാനാണ് നായകന്‍.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : നിക്കോളാസ് പൂറാന്‍, റോവ്മാന്‍ പവല്‍, യാനിക്ക് കാരിയ, ജോണ്‍സണ്‍ ചാള്‍സ്, ഷെല്‍ഡന്‍ കോട്രല്‍, ഷിമ്രോണ്‍ ഹെറ്റ് മെയര്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീന്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിങ്, ഇവിന്‍ ലൂവിസ്, കെയ്ല്‍ മയേര്‍സ്, ഒബീദ് മക്കോയ്, റയ്‌മോന്‍ റെയ്ഫര്‍, ഒഡീന്‍ സ്മിത്ത്