Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ ബൗളർമാരിൽ ആരായിരിക്കും വെല്ലുവിളി ഉയർത്തുക? മറുപടി നൽകി കോലി

മുൻ ബൗളർമാരിൽ ആരായിരിക്കും വെല്ലുവിളി ഉയർത്തുക? മറുപടി നൽകി കോലി
, തിങ്കള്‍, 31 മെയ് 2021 (19:06 IST)
ആധുനിക ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ബൗളർമാർക്ക് മുകളിൽ വ്യക്തമായ ആധിപത്യം നേടികൊണ്ട് റൺമലകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോലി.അപ്രാപ്യമെന്ന് കരുതിരുന്ന പല റെക്കോർഡുകളും കോലിയുടെ വരവോടെ തകർക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുന്നതിനു മുമ്പ് തന്നെ വിരമിച്ച മുന്‍ ഇതിഹാസ ബൗളര്‍മാരില്‍ ആരെ നേരിടുകയാവും ഏറ്റവും വലിയ വെല്ലുവിളിയെന്ന ചോദ്യത്തിന് ഉത്തരം ന‌ൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ.
 
ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിങ്ങളെ കുഴപ്പിക്കാന്‍ സാധ്യതയുള്ള മുന്‍ ബൗളര്‍ ആരാണെന്ന ചോദ്യത്തിനു വസീം അക്രമെന്നായിരുന്നു കോലിയുടെ മറുപടി. ബൗൾ സ്വിങ് ചെയ്യുന്നതിൽ അഗ്രഗണ്യനായ അക്രമിന്റെ യോർക്കറുകൾ ഒരു കാലത്ത് ബാറ്റ്സ്മാന്മാരുടെ ഉറക്കം കെടുത്തിയിരുന്നു.
 
അതേസമയം മുന്‍ നായകന്‍ എംഎസ് ധോണിയുമായി തനിക്കുള്ള അടുപ്പത്തെ എങ്ങനെ വിശേഷിപ്പിക്കാം എന്ന ചോദ്യത്തിന് വിശ്വാസം, ബഹുമാനം എന്നായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു മണിക്കൂര്‍ യാത്ര ചെയ്ത് പുലര്‍ച്ചെ മൂന്നരയ്ക്ക് എന്റെ വീട്ടിലെത്തി, വാതിലില്‍ മുട്ടി'; പന്ത് അന്ന് ചെയ്തത്