Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യത്യസ്ത കളർ ഗ്രിപ്പിട്ട ബാറ്റുമായി കീവിസ് താരം: കയ്യടിച്ച് ക്രിക്കറ്റ് ലോകം

വ്യത്യസ്ത കളർ ഗ്രിപ്പിട്ട ബാറ്റുമായി കീവിസ് താരം: കയ്യടിച്ച് ക്രിക്കറ്റ് ലോകം

അഭിറാം മനോഹർ

, ചൊവ്വ, 31 ഡിസം‌ബര്‍ 2019 (11:00 IST)
ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിൽ കിവീസിന്റെ ടോം ബ്ലണ്ടൽ മാത്രമായിരുന്നു ന്യൂസിലൻഡിനായി വേണ്ടി അല്പമെങ്കിലും പൊരുതിയത്. സെഞ്ച്വറി പ്രകടനത്തോടെ താരം കീവീസിനായി പൊരുതിയെങ്കിലും മത്സരത്തിൽ കിവികൾക്ക് വിജയിക്കാനായില്ല. എന്നാൽ മത്സരത്തിലെ ബ്ലണ്ടലിന്റെ പ്രകടനത്തിലേറെയായി താരം ചർച്ചയാക്കപ്പെട്ടത് മറ്റൊരു കാരണത്താലാണ്.
 
മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിൽ താരം വ്യതസ്ത നിറങ്ങളോട് കൂടിയ ബാറ്റിങ് ഗ്രിപ്പുമിട്ടാണ് താരം കളിക്കാനിറങ്ങിയത് ഇതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മത്സരത്തിൽ സ്വന്തം രാജ്യമായ ന്യൂസിലാൻഡിനെ മാത്രം പ്രതിനിധീകരിച്ചല്ല താരം കളിച്ചത്. മറിച്ച് ക്യാൻസർ ബാധിതയായ ഹോളി ബീറ്റി എന്ന 6 വയസ്സുകാരിക്ക് കൂടിയായിരുന്നു. ഇതിന് വേണ്ടിയായിരുന്നു മത്സരത്തിൽ ബ്ലണ്ടൽ കളർ ഗ്രിപ്പ് ഉപയോഗിച്ചത്. കുക്കാബുറെയുടെ സഹായത്തോടെ നിർമ്മിച്ച ഈ സ്പെസ്യൽ ഗ്ലൗ മത്സരശേഷം വിൽപ്പനക്ക് വെക്കാനാണ് അധിക്രുതരുടെ പദ്ധതി. ഇതിൽ നിന്ന് ലഭിക്കുന്ന തുക ബീറ്റിയുടെ ചികിത്സാ ആവശ്യങ്ങൾക്ക് നൽകാനാണ് തീരുമാനം.
 
താരത്തിന്റെ ഈ നീക്കത്തിന് ക്രിക്കറ്റ് ലോകത്തിൽ നിന്നും വലിയ കയ്യടികളാണ് ലഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്ലിക്ക് ഇത് ഹാപ്പി ന്യൂ ഇയർ, ഒന്നാമൻ വിരാട് തന്നെ; സ്മിത്തിനെ പിടിച്ച് കെട്ടിയത് കിവീസ് !