എന്തുകൊണ്ട് പന്തിന് അവസരം നൽകിയില്ല: കോലിക്കെതിരെ സേവാഗ്

അഭിറാം മനോഹർ
ശനി, 1 ഫെബ്രുവരി 2020 (11:21 IST)
ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ഋഷഭ് പന്തിന് അവസരം നൽകാത്തതിനെതിരെ മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണിങ് താരം വിരേന്ദ്ര സേവാഗ് രംഗത്ത്. ടീമിൽ റിസർവ്വ് താരങ്ങൾക്ക് പോലും അവസരങ്ങൾ നൽകിയപ്പോൾ പന്തിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന അഭിപ്രായമാണ് സേവാഗിനുള്ളത്. സൈഡ് ബെഞ്ചിലായിരുന്നു പന്തിന്റെ സ്ഥാനം. അദ്ദേഹം അവിടിരുന്ന് കൊണ്ട് എങ്ങനെ റൺസ് കണ്ടെത്തുമെന്നും സേവാഗ് ചോദിച്ചു.
 
ഒരു കളിക്കാരനെ വലിയ സംഭവമായി ചിത്രീകരിച്ച് അവതരിപ്പിച്ച് ഇങ്ങനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയാണ് പ്രശ്‌നമെങ്കിൽ അത് പന്തിനോട് വിശദമായി സംസാരിക്കണമെന്നും, കോലി അത്തരത്തിൽ ചെയ്‌തിട്ടുണ്ടോ എന്നതിനെ പറ്റി അറിയില്ലെന്നും സേവാഗ് പറഞ്ഞു.
 
തങ്ങളുടെ കാലത്ത് കളിക്കാരും നായകനും തമ്മിൽ ആശയവിനിമയം നടന്നിരുന്നുവെന്നും ഇപ്പോൾ അതില്ലെങ്കിൽ തെറ്റാണെന്നും പറഞ്ഞ സേവാഗ് ഏഷ്യാ കപ്പിൽ രോഹിത് ശർമ്മ നായകനായിരുന്നപ്പോൾ അദ്ദേഹം കളിക്കാരോടെല്ലാം ആശയവിനിമയം നടത്തിയിരുന്നതായി കേട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ക്രിക്കറ്റ് സ്ഥിരമായി 5-6 സ്റ്റേഡിയങ്ങളിൽ മതി, അതാണ് ഹോം അഡ്വാൻഡേജ്, കോലി ഫോർമുല ഇന്ത്യൻ ടീം പിന്തുടരണമെന്ന് അശ്വിൻ

രഞ്ജി കളിക്കാൻ ആകുമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാം, ടീം സെലക്ഷനെ വിമർശിച്ച് മുഹമ്മദ് ഷമി

കളിക്കാർ സെലക്ടർമാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്, ബിസിസിഐക്കെതിരെ അജിങ്ക്യ രഹാനെ

ക്രിസ്റ്റ്യാനോ- മെസ്സി ആരാധകർക്ക് അഭിമാനദിവസം, സ്വന്തമാക്കിയത് വമ്പൻ റെക്കോർഡുകൾ

ഇന്ത്യയ്ക്ക് ഒരു വീക്ക്നെസുണ്ട്, അവർക്ക് കൈ കൊടുക്കാൻ അറിയില്ല, പരിഹസിച്ച് ഓസീസ് വനിതാ, പുരുഷ താരങ്ങൾ

അടുത്ത ലേഖനം
Show comments