എന്തുകൊണ്ട് പൃഥ്വി ഷായ്ക്ക് ടീമിൽ ഇടമില്ല: കാരണം വ്യക്തമാക്കി ചീഫ് സെലക്ടർ

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2022 (14:35 IST)
ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡ്, ബംഗ്ലാദേശ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവതാരങ്ങളായ പൃഥ്വി ഷായെയേയും സർഫറാസ് ഖാനെയും തഴയാനുള്ള കാരണം വ്യക്തമാക്കി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. രോഹിത് ശർമയ്ക്കും കെ എൽ രാഹുലിനും വിശ്രമം അനുവദിച്ചിരുന്നതിനാൽ പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശുഭ്മാൻ ഗില്ലിനെയും ഇഷാൻ കിഷനെയുമാണ് ടീം ഓപ്പണർമാരായി നിലനിർത്തിയിരുന്നത്.
 
സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ ഓപ്പണറായി 191 പ്രഹരശേഷിയിൽ 285 റൺസ് പൃഥിഷാ നേടിയിരുന്നു. പൃഥ്വിഷായുമായി നിരന്തര സമ്പർക്കത്തിലാണുള്ളതെന്നും മറ്റ് താരങ്ങൾക്കും അവസരം നൽകേണ്ടതുണ്ട് എന്നതിനാൽ നിലവിൽ ടീമിലേക്ക് പൃഥ്വിയെ പരിഗണിക്കാനാവാത്ത സാഹചര്യമാണുള്ളതെന്നും ചേതൻ ശർമ വ്യക്തമാക്കി.
 
ഇന്ത്യൻ ടീം സെലക്ഷന് പിന്നാലെ സായ് ബാബയുടെ ചിത്രം പങ്കുവെച്ച് താങ്കൾ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എഴുതി പൃഥി ഷാ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 ആരവമൊഴിഞ്ഞാൽ ഇനി ഏകദിനങ്ങളുടെ സമയം, 2026ൽ ഇന്ത്യ കൂടുതൽ ഏകദിനങ്ങൾ കളിക്കും

സഞ്ജുവിന്റെ വീക്ക്‌നെസ് ആര്‍ച്ചര്‍ക്ക് നന്നായറിയാം, നേരിടാന്‍ പ്ലാന്‍ വേണം, സഞ്ജുവിന് മുന്നറിയിപ്പുമായി ഫാഫ് ഡുപ്ലെസിസ്

Fin Allen : ആഘോഷത്തിന് സമയമായിട്ടില്ല, ശ്രദ്ധ മുഴുവൻ ഫൈനലിൽ, ചരിത്രസെഞ്ചുറിക്ക് പിന്നാലെ പ്രതികരണവുമായി ഫിൻ അലൻ

India vs England, T20 World Cup 2026 Semi Final: ലോകകപ്പ് സെമിയിൽ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോര്; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്

New Zealand in T20 World Cup Final: 'അൽ-കിവീസ്' ദക്ഷിണാഫ്രിക്ക പുറത്ത്; ന്യൂസിലൻഡ് ഫൈനലിൽ, ആലന് അതിവേഗ സെഞ്ചുറി

അടുത്ത ലേഖനം
Show comments