Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരാട് കോഹ്‌ലിയ്ക്ക് എന്തുകൊണ്ട് ഐപിഎൽ കിരീടം നേടാനാകുന്നുന്നില്ല: ഇന്ത്യൻ താരം വിശദീകരിയ്ക്കുന്നു

വിരാട് കോഹ്‌ലിയ്ക്ക് എന്തുകൊണ്ട് ഐപിഎൽ കിരീടം നേടാനാകുന്നുന്നില്ല: ഇന്ത്യൻ താരം വിശദീകരിയ്ക്കുന്നു
, ശനി, 13 ഫെബ്രുവരി 2021 (12:08 IST)
മുംബൈ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരവും നായകനുമാണ് വിരാട് കോഹ്‌ലി. ഓരോ കളിയിലും പുത്തൻ റെക്കോർഡുകൾ സ്വന്തം പേരിൽ ചേർക്കുന്ന താരം. ഇന്ത്യയ്ക്കായി മികച്ച വിജയങ്ങൾ സമ്മാനിയ്ക്കുന്ന നായകന് പക്ഷേ ഐപിഎലിൽ ആർസിബിയ്ക്കായി ഇതുവരെ കിരീടം ഉയർത്താനായിട്ടില്ല. ഇത് ഒരു പ്രധാന പോരായ്‌മയായി പലരും ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ എന്തുകൊണ്ട് കോഹ്‌ലിയ്ക്ക് ഐപിഎൽ കിരീടം നേടാനാകുന്നില്ല എന്ന് പറയുകയാന് ഇപ്പോൾ ഇന്ത്യൻ താരം മനോജ് തിവാരി
 
ഇതിന് പല കാരണങ്ങൾ ഉണ്ട് എന്ന് ആർസിബിഎയെ വിലയിരുത്തുക്കൊണ്ട് മനോജ് തിവാരി പറയുന്നു. 'വിരാട് കോലിക്ക് എന്തുകൊണ്ട് ഐപിഎല്‍ നേടാനായില്ലെന്നതിന് പല കാരണങ്ങൾ ഉണ്ട്. വിദേശ താരങ്ങൾക്ക് കാര്യമായ പ്രകടനം നടത്താനാകുന്നില്ല എന്നതാണ് ഒന്ന്. കഴിഞ്ഞ സീസണിൽ ക്രിസ് മോറീസിന് പരിക്കുപറ്റി. ജോഷ് ഫിലിപ്പിയാകട്ടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആരോൺ ഫിഞ്ചിന്റെ മോശം ഫോമും ആർസിബിയ്ക്ക് തിരിച്ചടിയായി. മികച്ച ബാലൻസ് ഉള്ള ടീമാണ് ആർസിബിയുടേത് എന്ന് കഴിഞ്ഞ സീസണിൽ കോഹ്‌ലി പറഞ്ഞിരുന്നു. പക്ഷെ പ്രതീക്ഷയ്ക്കൊത്ത് താരങ്ങൾ ഉയർന്നില്ല. എബി ഡിവില്ലേഴ്സിനെ ആർസിബി അമിതമായി ആശ്രയിയ്ക്കുന്നതും ഒരു പ്രശ്നമാണെന്നും മനോജ് തിവാരി ചൂണ്ടിക്കാട്ടുന്നു. താരങ്ങളുടെ മികച്ച കൂട്ടുകെട്ടാണ് മുംബൈയ്ക്ക് വിജയങ്ങൾ സമ്മാനിയ്ക്കുന്നത് എന്നും മനോജ് തിവാരി വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് ജോ റൂട്ട്