Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കാപ്പന്റെ ഇപ്പോഴത്തെ പ്രവർത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണയുണ്ടാക്കി എന്ന് വ്യക്തം'

'കാപ്പന്റെ ഇപ്പോഴത്തെ പ്രവർത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണയുണ്ടാക്കി എന്ന് വ്യക്തം'
, ശനി, 13 ഫെബ്രുവരി 2021 (10:52 IST)
കോഴിക്കോട്: എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരാനുള്ള മണി സി കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോടുള്ള നീതികേടാണ് എന്ന് മന്ത്രി എകെ ശശീന്ദ്രൻ. എൽഡിഎഫ് വിടേണ്ട ഒരു രാഷ്ട്രീയ സാഹചര്യവും ഇപ്പോൾ ഇല്ല. അതിനുമാത്രം എന്ത് അടിയന്തരാവസ്ഥയാണ് നിലവിലുള്ളത് എന്നും എകെ ശശീന്ദ്രൻ ചോദിച്ചു. ദേശീയ നേതൃത്വം അന്തിമ നിലപാട് എടുക്കുന്നതിന് മുൻപ് കാപ്പൻ നിലപാട് സ്വീകരിച്ചത് അനുചിതമാണ്. കാപ്പന്റെ ഇപ്പോഴത്തെ പ്രവർത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണയുണ്ടാക്കി എന്ന് വ്യക്തമാണ് എന്നും എകെ ശശീന്ദ്രൻ പറഞ്ഞു.   
 
താനും തനിക്കൊപ്പമുള്ളവരും ഇടതുമുന്നണി വിട്ടു എന്നും യുഡിഎഫിലെ ഘടകകഷിയായി പ്രതീക്ഷിയ്ക്കാം എന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. ഞായറാഴ്ച ഐശ്വര്യ കേരള യാത്രയിൽ ശക്തി തെളിയിയ്ക്കും എന്ന് വ്യക്തമാക്കിയ മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് ഘടകകക്ഷിയായി പോവുകയാണെങ്കിൽ ഏഴ് ജില്ലാ പ്രസിഡന്റുമാരും, 17 ഭാരവാഹികളിൽ 9 പേരും തനിക്കൊപ്പം ഉണ്ടാകും എന്നും അവകാശവാാദം ഉന്നയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിറിയയുടെ അഭ്യര്‍ത്ഥന: ഇന്ത്യ 2000 മെട്രിക് ടണ്‍ അരി സിറിയക്ക് നല്‍കി