വ്യക്തിപരമായ ആവശ്യം; ഇന്ത്യയിലേക്ക് തിരിച്ച് കോലി, ഒന്നാം ടെസ്റ്റ് കളിക്കുമോ?
അതേസമയം ടെസ്റ്റ് ടീമിലുള്ള യുവതാരം ഋതുരാജ് ഗെയ്ക്വാദ് പരുക്കിനെ തുടര്‍ന്ന് പുറത്തായെന്നും റിപ്പോര്‍ട്ടുകളുണ്ട്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയില്‍ നിന്നെത്തിയ വിരാട് കോലി വീട്ടിലേക്ക് തിരിച്ചു പോയി. കുടുംബപരമായ ഒരു അത്യാവശ്യം കാരണമാണ് കോലി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചത്. ഡിസംബര്‍ 26 മുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ്. ഇന്ത്യയിലേക്കു പോയ കോലി ഒന്നാം ടെസ്റ്റിനു മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ആദ്യ ടെസ്റ്റ് കോലി കളിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം ടെസ്റ്റ് ടീമിലുള്ള യുവതാരം ഋതുരാജ് ഗെയ്ക്വാദ് പരുക്കിനെ തുടര്‍ന്ന് പുറത്തായെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിരലില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ഗെയ്ക്വാദിനെ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയതെന്നാണ് വിവരം.
ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കെ.എസ്.ഭരത്