എന്തുകൊണ്ട് ധോണി നമ്പര്‍ വണ്‍ ?; ‘തല’ കോഹ്‌ലിയുടെ രക്ഷകന്‍, ഒപ്പം ലോകകപ്പ് ടീമിന്റെയും!

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (16:59 IST)
അവസാന ലാപ്പില്‍ മറ്റെല്ലാവരെയും പിന്നിലാക്കി ഒന്നാമനായി എത്തിയ ഒരു സ്‌പ്രിന്ററുടെ പരിവേഷമാണ് മഹേന്ദ്ര സിംഗ് ധോണിക്ക്. 2019 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വിയര്‍പ്പൊഴുക്കുകയും അതിനായി പോരാടുകയും  ചെയ്യുന്ന നിരവധി താരങ്ങളുണ്ട് നിലവില്‍. വിശ്വസ്‌ത ബാറ്റ്‌സ്‌മാനെന്നറിയപ്പെടുന്ന അജിങ്ക്യ രഹാനെ വരെയുണ്ട് ഈ പട്ടികയില്‍.

യുവാക്കളുടെ കുത്തൊഴുക്കില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുക കഠിനമായ ജോലിയാണെന്ന മുതിര്‍ന്ന താരം ശിഖര്‍ ധവാന്റെ വാക്കുകള്‍ അതിനുദ്ദാഹരണമാണ്. ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക് എന്നിവരായിരുന്നു ഇന്ത്യന്‍ ടീമിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച ധോണിയുടെ എതിരളികള്‍.

ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കാര്യങ്ങളൊന്നും ധോണിക്ക് അനുകൂലമല്ലായിരുന്നു. 12 വര്‍ഷത്തെ കരിയറില്‍ ഏറ്റവും മോശം പ്രകടനം പോയ വര്‍ഷമായിരുന്നു. കളിച്ച 13 ഇന്നിങ്‌സുകള്‍ നിന്ന് 275 റണ്‍സ് മാത്രമാണ് നേടാനായത്.  ഇതോടെ മുന്‍ നായകന്‍ കളി അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമായി.  

എന്നാല്‍, 2019 വര്‍ഷം ധോണിക്ക് സ്വന്തമാകുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി ലോകകപ്പ് ടീമില്‍ അദ്ദേഹം സീറ്റുറപ്പിച്ചു. അതിനിടെ,  ലോകകപ്പില്‍ വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മ്മയോ അല്ല ഇന്ത്യയുടെ തുറുപ്പുചീട്ട് എന്നും അത് ധോണിയാണെന്നുമുള്ള മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വാക്കുകള്‍ ആരാധകരെ അതിശയിപ്പിച്ചു.

സമകാലിക ക്രിക്കറ്റിലെ ഒന്നാം നമ്പറായ കോഹ്‌ലിയേയും ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍ രോഹിത്തിനെയും തള്ളിപ്പറഞ്ഞ് എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രസ്‌താവന എന്നായി ഒരു വിഭാഗം ആരാധകര്‍. ഇതിന് പല കാരണങ്ങളുണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ വാദം.

ധോണിയുടെ സാന്നിധ്യം ലോകകപ്പ് പോലെയുള്ള മത്സരങ്ങളില്‍ ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസമാണ് പ്രധാന കാരണം. മികച്ച രീതിയില്‍ ബാറ്റ് വീശുന്ന കോഹ്‌ലി ഒരു തരത്തിലും സമ്മര്‍ദ്ദത്തിന് അടിമപ്പെടരുതെന്ന് സെലക്‍ടര്‍മാര്‍ക്ക് വാശിയുണ്ട്. ടീമിന്റെ പരാജയത്തിന് തന്നെ ഇത് കാരണമായേക്കാം. ഇവിടെയാണ് ധോണിയുടെ പ്രാധാന്യം. പതിവ് പോലെ ടീമിന്റെ  നിയന്ത്രണം ധോണി ഏറ്റെടുക്കുമ്പോള്‍ വിരാട് സ്വതന്ത്രനാകും. പിന്നാലെ മികച്ച ഇന്നിംഗ്‌സുകള്‍ പിറക്കുകയും ചെയ്യും.

പേസും ബൌണ്‍സുമുള്ള ഇംഗ്ലണ്ടിലെ പിച്ചില്‍ ധോണിക്ക് കാര്യങ്ങള്‍ വേഗം തീരുമാനിക്കാനാകും. ഇതോടെ  നിര്‍ണായകവും സമ്മര്‍ദ്ദവുമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ ടീമിനാകും. ഇംഗ്ലണ്ടില്‍ നടന്ന 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അതിനുദ്ദാഹരണമാണ്. ഫൈനലില്‍ ഇംഗ്ലീഷ് ടീമിനെ അഞ്ച് റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തുമ്പോള്‍ അവിടെ നിറഞ്ഞു നിന്നത് ധോണി മാജിക്കായിരുന്നു.

ധോണി പിന്നിലുള്ളത് ആക്രമിച്ച് കളിക്കാന്‍ രോഹിത്തിനേയും ധവാനെയും പ്രേരിപ്പിക്കും. മധ്യനിരയിലേക്കും ഈ ആത്മവിശ്വാസം പടരും. അമ്പാട്ടി റായുഡുവിനെ മൂന്നാം സ്ഥാനം നല്‍കി കോഹ്‌ലിയെ നാലാമനാക്കി ഇറക്കാന്‍ പദ്ധതിയുണ്ടെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കിയിരുന്നു.

പിച്ചിന്റെ സ്വഭാവം  എങ്ങനെയുള്ളതാണെന്ന് വ്യക്തമല്ലാത്തതിനാ‍ല്‍ ക്യാപ്‌റ്റന്റെ വിലപ്പെട്ട വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്‌ടപ്പെടുത്താന്‍ ടീം ആഗ്രഹിക്കുന്നില്ല. ആദ്യം തന്നെ വിക്കറ്റ് നഷ്‌ടമായാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ധോണിക്ക് മാത്രമേ സാധിക്കൂ.

വിക്കറ്റിന് പിന്നില്‍ ധോണിയുള്ളപ്പോള്‍ ബോളര്‍മാര്‍ക്കും സ്‌പിന്നര്‍മാരും കൂടുതല്‍ അപകടകാരിയാകും. ആത്മവിശ്വാസത്തോടെ പന്തെറിയാല്‍ കുല്‍ദീപിനും ചാഹലിനുമാകും. സര്‍ക്കിളില്‍ ഫീല്‍‌ഡിംഗ് ക്രമീകരിക്കുന്നതില്‍ ധോണിക്കുള്ള മിടുക്ക് മറ്റാര്‍ക്കുമില്ലെന്ന് പരിശീലകന്‍ വ്യക്തമാക്കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇംഗ്ലണ്ടിലെ വലിയ ഗ്രൌണ്ടുകളില്‍ ഈ ഉത്തരവാദിത്വം ധോണിക്ക് മനോഹരമായി ചെയ്യാന്‍ കഴിയും.

ലോകകപ്പില്‍ ധോണിയുടെ നിര്‍ദേശങ്ങള്‍ നിര്‍ണായകമാകുമെന്ന് കോഹ്‌ലിയും രോഹിത്തും വിശ്വസിക്കുന്നുണ്ട്. യുവതാരങ്ങളുള്‍പ്പെട്ട ടീം സന്തുലിതമാകുന്നത് ധോണിയുടെ സാന്നിധ്യം കൊണ്ടാണ്. ഇങ്ങനെയുള്ള നിരവധി കാരണങ്ങളുണ്ട് രണ്ട് ലോകകപ്പ് രാജ്യത്തിന് നേടിക്കൊടുത്ത ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടെന്ന വിശ്വാസത്തിലാണ് സെലക്‍ടര്‍മാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ക്രിക്കറ്റ് സ്ഥിരമായി 5-6 സ്റ്റേഡിയങ്ങളിൽ മതി, അതാണ് ഹോം അഡ്വാൻഡേജ്, കോലി ഫോർമുല ഇന്ത്യൻ ടീം പിന്തുടരണമെന്ന് അശ്വിൻ

രഞ്ജി കളിക്കാൻ ആകുമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാം, ടീം സെലക്ഷനെ വിമർശിച്ച് മുഹമ്മദ് ഷമി

കളിക്കാർ സെലക്ടർമാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്, ബിസിസിഐക്കെതിരെ അജിങ്ക്യ രഹാനെ

ക്രിസ്റ്റ്യാനോ- മെസ്സി ആരാധകർക്ക് അഭിമാനദിവസം, സ്വന്തമാക്കിയത് വമ്പൻ റെക്കോർഡുകൾ

ഇന്ത്യയ്ക്ക് ഒരു വീക്ക്നെസുണ്ട്, അവർക്ക് കൈ കൊടുക്കാൻ അറിയില്ല, പരിഹസിച്ച് ഓസീസ് വനിതാ, പുരുഷ താരങ്ങൾ

അടുത്ത ലേഖനം
Show comments