Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്’; പൊട്ടിത്തെറിച്ച് റെയ്‌ന - നിയമ നടപടിക്കൊരുങ്ങി താരം

‘ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്’; പൊട്ടിത്തെറിച്ച് റെയ്‌ന - നിയമ നടപടിക്കൊരുങ്ങി താരം
ലക്നൗ , ചൊവ്വ, 12 ഫെബ്രുവരി 2019 (19:55 IST)
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മരണത്തിനു കീഴടങ്ങിയെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആയിരക്കണക്കിനാളുകളാണ് ഈ റിപ്പോര്‍ട്ടിന് പിന്നാലെ പാഞ്ഞത്. ഇതോടെ താരം നേരിട്ട് രംഗത്ത് എത്തി.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വ്യാജപ്രചാരണങ്ങളോട് റെയ്ന പ്രതികരിച്ചത്.

‘ഒരു കാറപകടത്തിൽ എനിക്കു പരുക്കേറ്റതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വ്യാജവാർത്ത പ്രചരിക്കുന്നുണ്ട്. ഈ തട്ടിപ്പു വാർത്ത നിമിത്തം എന്റെ കുടുംബവും സുഹൃത്തുക്കളും ആകെ അസ്വസ്ഥരാണ്. ഇത്തരം വാർത്തകൾ ദയവു ചെയ്ത് അവഗണിക്കുക. ദൈവത്തിന്റെ കൃപയാൽ ഞാൻ സുഖമായിരിക്കുന്നു. വ്യാജപ്രചാരണം നടത്തിയ യൂട്യൂബ് ചാനലുകളുടെ കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ - എന്നും റെയ്‌ന വ്യക്തമാക്കി.

അപകടത്തില്‍ റെയ്‌ന മരിച്ചതായുള്ള വാര്‍ത്തകള്‍ക്ക് വിശ്വാസ്യത കൈവരുന്നതിനായി മോര്‍ഫ് ചെയ്‌ത ചിത്രങ്ങളാണ് ഉപയോഗിച്ചത്. ഒരു യൂട്യൂബ് ചാനലാണ് ഈ വ്യാജ വാര്‍ത്ത പുറത്തു വിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് കോഹ്‌ലിയല്ല, അത് ധോണിയാണ്; തുറന്നടിച്ച് മുഖ്യ സെലക്ടര്‍ - താരം ഉടന്‍ വിരമിക്കില്ലെന്ന് സൂചന