Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലില്‍ മാത്രമല്ല വുമണ്‍ പ്രീമിയര്‍ ലീഗിലും എയറില്‍ തന്നെ ! ആര്‍സിബി വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

Women Premier League 2023 RCB W MI W match result
, ചൊവ്വ, 7 മാര്‍ച്ച് 2023 (10:53 IST)
വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിത ടീമിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 60 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ആര്‍സിബി ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടും തോറ്റു. ഒന്‍പത് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് ആര്‍സിബിയെ തോല്‍പ്പിച്ചത്. 
 
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 18.4 ഓവറില്‍ 155 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍ 14.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 159 റണ്‍സ് നേടി. ഓപ്പണര്‍ ഹെയ്‌ലി മാത്യുസ് 38 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 77 റണ്‍സ് നേടി. നാറ്റ് സിവര്‍ ബ്രന്റ് 29 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി ശക്തമായി തിരിച്ചെത്തും, കൈവിടാതെ പോണ്ടിംഗ്